www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1824) Idukki (1773) Mostreaded (1616) Crime (1388) National (1202) Entertainment (833) world (430) Viral (425) Video (353) Health (198) Gallery (162) mollywood (160) sports (137) Gulf (132) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (26) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഓടുന്ന ബസിൽ പ്രസവിച്ചു; കുട്ടിയെ പുറത്തെറിഞ്ഞ് കൊന്ന് യുവതി

Share it:



മുംബൈ: ഓടിക്കൊണ്ടിരുന്ന ബസിൽ പ്രസവിച്ച യുവതി കുട്ടിയെ തുണിൽ പൊതിഞ്ഞ് പുറത്തേക്കെറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ ചർബാനിയിലാണ് നടുക്കുന്ന സംഭവം നടന്നത്. ഭർത്താവെന്ന് യുവതി അവകാശപ്പെട്ട ആളിന്‍റെ സഹായത്തോടെയാണ് കുട്ടിയെ ബസിനു പുറത്തേക്ക് എറിഞ്ഞതെന്നാണ് വിവരം. 

കുട്ടി തൽക്ഷണം മരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 19 വയസുകാരിയായ റിതിക ധിരെ എന്ന യുവതിയെയും അൽത്താഫ് ഷെയ്ഖ് എന്ന യുവാവിനെയും പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവർക്കുമെതിരെ കേസ് റജിസ്‌റ്റർ ചെയ്‌തു.

ചൊവ്വാഴ്ച‌ രാവിലെയാണ് സംഭവം. സ്ലീപ്പർ കോച്ച് ബസിന്‍റെ ജനാല വഴി ഛർദിക്കുകയാണെന്നാണ് യുവതി മറ്റു യാത്രക്കാരോട് പറഞ്ഞത്. കുട്ടിയെ തുണിയിൽ പൊതിഞ്ഞ് ബസിന്‍റെ ജനാലവഴി എറിഞ്ഞതു കണ്ട നാട്ടുകാരിൽ ഒരാൾ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് യുവതിയും ഒപ്പമുണ്ടായിരുന്ന ആളും പിടിയിലായത്.

ഗർഭിണിയായിരുന്ന യുവതിക്ക് യാത്രാമധ്യേ പ്രസവവേദന അനുഭവപ്പെട്ടു. പിന്നാലെ കുഞ്ഞിന് ജന്മം നൽകി ദമ്പതികൾ കുഞ്ഞിനെ ഒരു തുണിയിൽ പൊതിഞ്ഞ് വാഹനത്തിൽ നിന്നു പുറത്തേക്ക് എറിയുകയായിരുന്നു. ബസിനു മുകളിലും താഴെയും ബർത്തുകളുണ്ടായിരുന്നു. വളർത്താൻ കഴിയാത്തതിനാലാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് ഇരുവരും പൊലീസിനു മൊഴി നൽകി.

ദമ്പതികളാണെന്ന് അവകാശപ്പെട്ടെങ്കിലും വിവാഹസർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ഇരുവർക്കും കഴിഞ്ഞില്ല പർബാനി സ്വദേശികളായ ഇവർ ഒരു വർഷത്തിലേറെയായി പുണെയിലാണ് താമസിക്കുന്നത്. നിലവിൽ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

മുൻ കാമുകിയെ പോൺസ്റ്റാറാക്കി യുവാവിന്‍റെ പ്രതികാരം 

ദിസ്പൂർ: മുൻ കാമുകിയെ ഒറ്റ ദിവസം കൊണ്ട് പോൺസ്റ്റാറാക്കി യുവാവിന്‍റെ പ്രതികാരം.  വിവാഹിതായ അസം സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്. മുൻ കാമുകനും സഹപാഠിയമായിരുന്ന യുവാവാണ് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ യുവതിയെ പോൺസ്റ്റാറാക്കി മാറ്റിയത്. 

സംഭവത്തിൽ യുവാവിനെ ദിബ്രുഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. മെക്കാനിക്കല്‍ എന്‍ജിനിയറായ 30കാരന്‍ പ്രോതിം ബോറയാണ് അറസ്റ്റിലായത്. പ്രമുഖ നീലച്ചിത്ര താരമായ കെന്‍ഡ്ര ലസ്റ്റിനൊപ്പമുള്ള യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം അപ് ലോഡ് ചെയ്ത് യുവതി നീലചിത്രത്തില്‍ അഭിനയിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രഖ്യാപിക്കുകയായിരുന്നു ഇയാൾ. 

എന്നാല്‍, താമസിയാതെ സത്യം പുറത്തുവന്നു. ഒപ്പം പഠിച്ച സഹപാഠി എഐ ടൂളുകള്‍ ഉപയോഗിച്ച് അവളെ ഇന്‍സ്റ്റ സെന്‍സേഷന്‍ ആക്കിമാറ്റുകയായിരുന്നു. എഐ ടൂളുകള്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് യുവതിയെ അപമാനിക്കുകയായിരുന്നു സഹപാഠിയുടെ ലക്ഷ്യം.

വിവാഹിതയായ യുവതി തന്‍റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ബോറ നല്‍കിയ വിവരങ്ങളുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. ഈ പ്രൊഫൈലിന് ചുരുങ്ങിയ സമയം കൊണ്ട് പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ ലഭിച്ചിരുന്നതായി ദിബ്രുഗഡ് എഎസ്പി സിസാല്‍ അഗര്‍വാള്‍ പറഞ്ഞു.

2013 മുതല്‍ 2017 വരെ പ്രതിയും യുവതിയും കോളജില്‍ ഒരുമിച്ച് പഠിച്ചിരുന്നു. ഓപ്പണ്‍ആര്‍ട്ട്, മിഡ്ജേണി തുടങ്ങിയ എഐ സോഫ്‌റ്റ് വെയറുകളാണ് ബോറ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ലാപ്‌ടോപ്, രണ്ട് മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്, ടാബ്ലെറ്റ്, പെന്‍ഡ്രൈവ്, കാര്‍ഡ് റീഡര്‍, സിം കാര്‍ഡുകള്‍ എന്നിവ പൊലീസ പിടിച്ചെടുത്തിട്ടുണ്ട്. 

ഇതെല്ലാം നിര്‍മ്മിക്കാന്‍ എന്ത് ക്രെഡന്‍ഷ്യലുകളാണ് ഉപയോഗിച്ചത്, എത്ര വ്യാജ പ്രൊഫൈലുകളും ഐഡികളും ഉണ്ടാക്കിയെന്നത് അന്വേഷണത്തിലാണ്. 2022 ലാണ് ഇയാള്‍ ഇത്തരത്തില്‍ യുവതിയുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത്.

ഇയാള്‍ ലിങ്ക്ട്രീ വെബ് പേജ് ഉണ്ടാക്കുകയും അശ്ലീല ഉള്ളടക്കം കാണാനുള്ള ലിങ്ക് നല്‍കുകയായിരുന്നു. സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനം ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് പണവും ലഭിച്ചു. 

പത്തുലക്ഷം രൂപ ഇയാള്‍ സമ്പാദിച്ചതായാണ് പൊലീസ് പറയുന്നത്. ലൈംഗികാതിക്രമം, അശ്ലീലവസ്തുക്കള്‍ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ഭീഷണിപ്പെടുത്തല്‍, സല്‍പ്പേരിന് ഹാനികരമായ വ്യാജവസ്തുക്കള്‍ നിർമിക്കുക, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Share it:
Next
This is the most recent post.
Previous
Older Post

National

Post A Comment: