അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 204 ആയി. മൃതദേഹങ്ങള്‍ കൈമാറുന്നതിനായി അടുത്ത ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരണം തുടങ്ങി. ബിജെ മെഡിക്കല്‍ കോളെജിലെ കസോതി ഭവനിലാണ് രക്ത സാമ്പിള്‍ ശേഖരണ നടപടി തുടങ്ങിയത്.
ഗാന്ധിനഗര്‍ ഫോറന്‍സിക് ലാബിലാണ് ഡിഎന്‍എ പരിശോധന നടത്തുക. ഡിഎന്‍എ ഫലം ലഭിച്ച ശേഷമായിരിക്കും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുക. അതിനിടെ, അപകട മേഖലയില്‍ നിന്ന് ഒരാളെ ജീവനോടെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. 11A സീറ്റില്‍ യാത്ര ചെയ്തിരുന്ന രമേഷ് വിശ്വാസ് കുമാര്‍ എന്ന യുവാവാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് 1.38 നാണ് രാജ്യത്തെ വേദനയിലാഴ്ത്തിയ അപകടമുണ്ടായത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളെജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.
ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.
വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളെജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. അപകട സമയത്ത് ഹോസ്റ്റലില്‍ 400ലധികം പേരുണ്ടായിരുന്നു. ഇവരില്‍ 20 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റെന്നാണ് വിവരം. അഞ്ച് പേര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഉച്ചയൂണിന്‍റെ സമയമായിരുന്നതിനാല്‍ കൂടുതല്‍ പേരും ഭക്ഷണ ശാലയിലായിരുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൂർണമായും തകര്‍ന്നിട്ടുണ്ട്. അപകടം നടന്നതിന് തൊട്ട് പിന്നാലെ ഫയര്‍ ഫോഴ്‌സും പൊലീസും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയെങ്കിലും തീയും പുകയും മൂലം രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ തടസം നേരിട്ടു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
മലാപ്പറമ്പ് പെൺവാണിഭം; ദിവസ വരുമാനം ഒരു ലക്ഷം വരെ
കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ അറസ്റ്റിലായ പ്രതികളുമായി പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷമായി ബന്ധം. പ്രധാന നടത്തിപ്പുകാരി ബിന്ദുവുമായി പൊലീസ് ഉദ്യോഗസ്ഥൻ അഞ്ച് വർഷം മുമ്പാണ് ബന്ധം സ്ഥാപിച്ചത്. മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്നു അന്ന് ഇയാൾ. മറ്റൊരു കേസിന്‍റെ പരിശോധനക്കെത്തിയപ്പോഴാണ് ബിന്ദുവുമായി സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഫോൺ വഴി ബന്ധം തുടർന്നു.
മെഡിക്കൽ കോളജിൽ നിന്നും ഇയാൾ പിന്നീട് വിജിലൻസിലെത്തി. മെഡിക്കൽ കോളെജിൽ പുതിയ ഇൻസ്പെക്റ്റർ ചുമതലയേറ്റെടുത്തതോടെ പൊലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽ നിന്നും മാറ്റുകയായിരുന്നു.
പൊലീസുകാരന്‍റെ സുഹൃത്തായ യുവാവും മറ്റൊരു പൊലീസുകാരനും ചേർന്നാണ് പദ്ധതിയുടെ ബുദ്ധികേന്ദ്രമെന്ന നിഗമനത്തിലാണ് പൊലീസ്.
രണ്ടര മാസം മുമ്പാണ് ബംഗളൂരു, നെയ്യാറ്റിൻകര, തമിഴ്നാട്, ഇടുക്കി സ്വദേശികളായ യുവതികളെ കേന്ദ്രത്തിലെത്തിച്ചത്.
അവധി ദിവസങ്ങളിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരെ കാണാൻ പൊലീസ് ഉദ്യോഗസ്ഥർ എത്തുന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരമാണ് കേസിൽ വഴിത്തിരിവായത്. കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തിയപ്പോൾ ഉദ്യോഗസ്ഥൻ സ്ഥലത്തില്ലായിരുന്നു.
അനാശാസ്യ കേന്ദ്രത്തിലെ വരുമാനത്തിൽ 70 ശതമാനവും നടത്തിപ്പുകാർക്കാണ് ലഭിച്ചിരുന്നതെന്നാണ് വിവരം. കേന്ദ്രത്തിലെ സ്ത്രീകൾക്ക് ഒരു ഇടപാടുകാരനിൽ നിന്നും 1000 രൂപയാണ് നൽകിയിരുന്നത്. നടത്തിപ്പുകാർ 3000- 3500 രൂപ വരെ ഈടാക്കുന്നുണ്ട്.
ഒരു ദിവസം അര ലക്ഷം മുതൽ ഒരു ലക്ഷം വരെ വരുമാനമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിൽ ഒരു ഭാഗം പൊലീസിനും ലഭിക്കുന്നുണ്ട്.
Post A Comment: