ന്യൂഡെൽഹി: മനുഷ്യക്കടത്ത് ആരോപിക്കപ്പെട്ട് ചത്തീസ്ഗഡ്ഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ നിരപരാധികളാണെന്ന് ആവർത്തിച്ച് ഒപ്പമുണ്ടായിരുന്ന പെൺകുട്ടികൾ. സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിത്തിരിച്ചതെന്നും ആരും നിർബന്ധിച്ചിട്ടില്ലെന്നും പെൺകുട്ടികൾ പറഞ്ഞു.
പൊലീസ് പറയുന്നത് വ്യാജമാണ്. അകാരണമായി ആക്രമിച്ചെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടികള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അഞ്ച് വര്‍ഷമായി ക്രിസ്തു മതത്തില്‍ വിശ്വസിക്കുകയാണ്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകള്‍ക്കെതിരെ മൊഴികൊടുക്കാന്‍ നിര്‍ബന്ധിച്ചു. റെയില്‍വെ സ്റ്റേഷനില്‍ വച്ച് ആക്രമിച്ചു. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണം. ജോലിക്ക് വേണ്ടിയാണ് മാതാപിതാക്കളുടെ സമ്മതത്തോടെ പോയത്.
പൊലീസ് ഞങ്ങള്‍ പറഞ്ഞത് കേള്‍ക്കാതെയാണ് കേസില്‍ മതപരിവര്‍ത്തനം ഉള്‍പ്പെടുത്തിയത്. ഛത്തീസ്ഗഡ് പൊലീസിനെതിരെയും ഗുരുതര ആരോപണമാണ് ആദിവാസി പെണ്‍കുട്ടി ഉന്നയിച്ചത്. പൊലീസ് മൊഴിയില്‍ പറയാത്ത കാര്യങ്ങള്‍ രേഖപ്പെടുത്തി എന്നും പെണ്‍കുട്ടി പറഞ്ഞു.
അതേസമയം, കന്യാസ്ത്രീകളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിച്ചു. ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കി. എന്‍ഐഎ കോടതിക്ക് വിട്ട സെഷന്‍സ് കോടതി നടപടി തെറ്റാണെന്ന് ആഭ്യന്തരമന്ത്രി കേരള എംപിമാരോട് പറഞ്ഞു.
സെഷന്‍സ് ഉത്തരവിനെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. വിചാരണക്കോടതിയില്‍ നിന്ന് ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്നും അമിത് ഷാ സൂചിപ്പിച്ചു. കന്യാസ്ത്രികള്‍ക്കെതിരായ കേസില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളില്ലെന്നും തന്നെ കണ്ട യുഡിഎഫ്- എല്‍ഡിഎഫ് എം.പി മാരോട് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാന്‍ ശ്രമിക്കാമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: