കണ്ണൂര്‍: മദ്യലഹരിയിൽ പെരുമ്പാമ്പിനെ കൈയിലെടുത്ത് അഭ്യാസം നടത്തുന്നതിനിടെ പാമ്പ് യുവാവിന്‍റെ കഴുത്തിൽ ചുറ്റി. വളപ്പട്ടണത്താണ് സംഭവം നടന്നത്. തലനാരിഴയ്ക്കാണ് യുവാവിന്‍റെ ജീവൻ രക്ഷപെട്ടത്.
വളപട്ടണം പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം. പെരുമ്പാമ്പുമായി ചന്ദ്രന്‍ എന്ന യുവാവ് പെട്രോള്‍ പമ്പില്‍ എത്തുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. പാമ്പിനെ തോളത്തിട്ട് നില്‍ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന് യുവാവ് പെട്രോള്‍ പമ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടു.
മദ്യലഹരിയിലായിരുന്നു യുവാവ്. പെരുമ്പാമ്പുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ്, കാര്യങ്ങള്‍ കൈവിട്ട് പോയത്. പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി വരിഞ്ഞതോടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ എത്തിയാണ് യുവാവിനെ രക്ഷിച്ചത്. തൊട്ടടുത്ത് വളപട്ടണം പുഴയാണ്. ഇവിടെ നിന്ന് കിട്ടിയ പെരുമ്പാമ്പ് ആയിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
Post A Comment: