മുണ്ടക്കയം: കുത്തിറക്കവും കൊടും വളവുകളുമുള്ള ദേശീയപാത 183ൽ മദ്യ ലഹരിയിൽ യുവാവിന്‍റെ കാർ അഭ്യാസം. മുണ്ടക്കയം കല്ലേപ്പാലം മുതൽ 35-ാം മൈൽ വരെയുള്ള ഭാഗത്താണ് ലക്കുകെട്ട യുവാവ് കാർ അപകടകരമായ രീതിയിൽ ഓടിച്ചത്.
പലതവണ റോഡിൽ നിന്നും തെന്നി നീങ്ങിയും ഇസഡ് പോലെ വളഞ്ഞും പോയ വാഹനം ദുരന്തത്തിൽപെടാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്.
പിന്നാലെയെത്തിയ വാഹനത്തിലുണ്ടായിരുന്നവർ ഈ ദൃശ്യം പകർത്തി പങ്കുവച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ചൊല്ലാഴ്ച്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം.
തുടർന്ന് പെരുവന്താനം പൊലീസ് കാർ ഓടിച്ച കുമളി ചാലിൽ ഷിജിൻ ഷാജിയെ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
ഇടുക്കി സ്വദേശിനിയായ എയർഹോസ്റ്റസ് മരിച്ച നിലയിൽ
ഇടുക്കി: എയർ ഹോസ്റ്റസായി ജോലി ലഭിച്ച് രണ്ടാഴ്ച്ച തികയും മുമ്പ് ഇടുക്കി സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പകപ്പാറ തമ്പാൻസിറ്റി വാഴക്കുന്നേൽ ബിജു- സീമ ദമ്പതികളുടെ മകൾ ശ്രീലക്ഷ്മി (24)യെയാണ് ഹരിയാനയിലെ ഗുഡ്ഗാവിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
തങ്കമണി പൊലീസ് സ്റ്റേഷനിലേക്കാണ് ശ്രീലക്ഷ്മി മരിച്ചതായുള്ള വിവരം ലഭിക്കുന്നത്. ആറ് മാസത്തെ പരിശീലനത്തിന് ശേഷം കഴിഞ്ഞ ജൂൺ ആറിനാണ് ശ്രീലക്ഷ്മി എയർ ഇന്ത്യയിൽ ജോലിക്ക് ചേർന്നത്. കഴിഞ്ഞ മെയ് രണ്ടാം വാരത്തോടെ വീട്ടിലെത്തിയ ശ്രീലക്ഷ്മി ജൂൺ രണ്ടിനാണ് ഹരിയാനയിലേക്ക് മടങ്ങിയത്.
ഞായറാഴ്ച രാത്രിയിലും വീട്ടുകാരുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. സംസ്കാരം ബുധനാഴ്ച. ശ്രീദേവികയാണ് സഹോദരി.
Post A Comment: