ജയ്‌പൂർ: റെയിൽവെ പാലത്തിൽ സാഹസിക ഫോട്ടോ ഷൂട്ടിനിടെ അപ്രതീക്ഷിതമായി വന്ന ട്രെയിൻ ഇടിക്കാതെ ദമ്പതികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്.
രാജസ്ഥാനിലെ ജയ്‌പൂരിലാണ് സംഭവം നടന്നത്. ട്രെയിൻ വരുന്നത് കണ്ട് ദമ്പതികൾ 90 അടി താഴ്ച്ചയിലേക്ക് ചാടി. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വീഴ്ച്ചയിൽ പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിച്ചതായും ആരോഗ്യ നില തൃപ്തികരമാണെന്നുമാണ് റിപ്പോർട്ട്. പാലിയയ്ക്ക് സമീപം ജോഗ്മണ്ടിയിലാണ് സംഭവം. 22കാരനായ രാഹുല്‍ മേവാഡയും ഭാര്യ 20കാരിയായ ജാന്‍വിയും ബന്ധുക്കള്‍ക്കൊപ്പം ഗോറാംഘട്ട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു.
ഇതിനിടയിലാണ് ഇവര്‍ മേല്‍പ്പാലത്തില്‍ കയറി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത്. അതിനിടയില്‍ പാസഞ്ചര്‍ ട്രെയിന്‍ കടന്നുവരികയായിരുന്നു. ട്രെയിന്‍ പതുക്കെയാണ് വന്നതെങ്കിലും ദമ്പതികള്‍ 90 അടി താഴ്ചയിലേക്ക് എടുത്തുചാടി.
പരുക്കേറ്റ ദമ്പതികളെ ഗാര്‍ഡിന്‍റെ സഹായത്തോടെ രക്ഷപ്പെടുത്തി ട്രെയിനില്‍ ഫുലാദ് റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ആംബുലന്‍സില്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു.
Why do people risk their life while taking 'dangerous' selfies & Photos?#SHOCKING : Couple jumps from bridge in front of approaching train in Rajasthan's Pali.
Rahul Mevada was getting a photo shoot done with his wife Jahnavi on the heritage bridge. Just then a train came To… pic.twitter.com/Ht9BphIodQ
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: