ഇടുക്കി: ഒരു കൈയിൽ മൊബൈൽ ഫോണും മറു കൈയിൽ സ്റ്റിയറിങ്ങുമായി സ്വകാര്യ ബസ് ഡ്രൈവറുടെ സാഹസിക ഡ്രൈവിങ്. കുമളിയിൽ നിന്നും ചങ്ങനാശേരിയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് യാത്രികരെ ഭീതിയിലാക്കി സാഹസിക ഡ്രൈവിങ് നടത്തിയത്.
ബസിലെ യാത്രക്കാർ തന്നെയാണ് സംഭവത്തിന്‍റെ വീഡിയോ പുറത്തു വിട്ടത്. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യാത്രക്കിടെ ഡ്രൈവർ മൊബൈൽ ഫോൺ എടുക്കുന്നതും മെസേജ് ചെയ്യുന്നതും വീഡിയോയിൽ കാണാം.
വീണ്ടും വീണ്ടും മൊബൈൽ ഫോണിൽ മെസേജ് അയക്കുന്നതും കാണാം. യാത്രയിലുടനീളം ഡ്രൈവർ ഇത്തരത്തിൽ മൊബൈൽ ഉപയോഗിക്കുകയായിരുന്നുവെന്ന് യാത്രികർ പറഞ്ഞു.
വലിയ കൊക്കകളും അപകട വളവുകളുമുള്ള റൂട്ടിലൂടെ സർവീസ് നടത്തുമ്പോഴാണ് ഡ്രൈവർ ഇത്തരത്തിൽ അശ്രദ്ധ കാണിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ ഈ സമയത്ത് ബസിലുണ്ടായിരുന്നു. .
Join Our Whats App group
Post A Comment: