വിയറ്റ്നാം: പിറന്നാൽ ആഘോഷത്തിനിടെ ഹൈട്രജൻ ബലൂൺ പൊട്ടിത്തെറിച്ച് യുവതിക്ക് പരുക്ക്. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വിയറ്റ്‌നാമിലെ ഹനോയിയിലാണ് യുവതിയുടെ ജന്മദിനാഘോഷം നടന്നത്. ജിയാങ് ഫാം എന്ന യുവതിക്കാണ് പിറന്നാള്‍ ദിനത്തില്‍ പൊള്ളലേറ്റത്. ഇതിനിടയിലായിരുന്നു അപ്രതീക്ഷിതമായി അപകടമുണ്ടായതും. കേക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു യുവതി. അതിനിടയിലാണ് അവളുടെ കയ്യിലുണ്ടായിരുന്ന ബലൂണ്‍ പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിക്ക് പിന്നാലെ യുവതിയുടെ മുഖത്തിനു സമീപം ഒരു തീ ഗോളം പ്രത്യക്ഷപ്പെടുകയായിരുന്നു. ഒരു റെസ്റ്റോറന്‍റിലാണ് പിറന്നാൽ ആഘോഷം സംഘടിപ്പിച്ചിരുന്നത്. ബലൂണുകൾ കൊണ്ടാണ് ഹാൾ അലങ്കരിച്ചിരുന്നത്. ഇതിൽ ഒരു ബലൂണാണ് പൊട്ടിത്തെറിച്ചത്.
അപകടത്തിന്‍റെ വീഡിയോ ദൃശ്യം യുവതി തന്നെയാണ് പുറത്തുവിട്ടത്. യുവതിയുടെ കയ്യിലിരുന്ന മെഴുകുതിരിയില്‍ നിന്നും ബലൂണിലേക്ക് തീ പാളുകയായിരുന്നു. പെട്ടെന്ന് ബലൂണ്‍ പൊട്ടിത്തെറിച്ചതും യുവതി മുഖം പൊത്തിക്കൊണ്ട് അവിടെ നിന്നും ഓടി മാറുന്നതും വീഡിയോയില്‍ കാണാം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം പൊള്ളലേറ്റ ഉടനെ തന്നെ അവള്‍ ബാത്ത്‌റൂമിലേക്ക് ഓടി. വെള്ളമെടുത്ത് മുഖം കഴുകി. പിന്നാലെ ഉടനെ തന്നെ ആശുപത്രിയിലെത്തി എന്നും പറയുന്നു.
യുവതിയുടെ മുഖത്തെ പൊള്ളൽ ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. പാടുകള്‍ പൂര്‍ണമായും മാറുമെന്ന് ഡോക്ടര്‍ ജിയാങ്ങിന് ഉറപ്പ് നല്‍കി. ബലൂണില്‍ ഹൈഡ്രജനായിരുന്നു എന്ന് അറിയില്ലായിരുന്നു. കടക്കാരന്‍ മുന്നറിയിപ്പൊന്നും തന്നിരുന്നില്ല എന്നും അവള്‍ പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: