ഇടുക്കി: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും യാത്രക്കാരനെ ഫോറസ്റ്റ് ഓഫീസർ വലിച്ചു താഴെയിട്ട സംഭവത്തിൽ നടപടിയുമായി പൊലീസ്. തേക്കടി ചെക്ക് പോസ്റ്റിനു സമീപത്തായിരുന്നു സംഭവം.
യാത്രക്കാരനെ ഓട്ടോറിക്ഷയിൽ നിന്നും വലിച്ചു താഴെയിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോറസ്റ്റ് ഓഫീസർ സക്കീർ ഹുസൈനെതിരെ കുമളി പൊലീസ് കേസെടുത്തിരിക്കുന്നത്.
കുമളി താമരക്കണ്ടം സ്വദേശി ജയചന്ദ്രന്‍റെ പരാതിയിലാണ് നടപടി. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും സക്കീർ ഹുസൈൻ യാത്രക്കാരനെ വലിച്ച് നിലത്തേക്ക് ഇടുന്നതും ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇടിച്ചു നിൽക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്.
അതേസമയം തേക്കടി ആമ പാർക്കിന് സമീപം സാമൂഹിക വിരുദ്ധർ ഓട്ടോറിക്ഷകളിലെത്തി മദ്യപിക്കുന്നതായി ലാന്‍റിങ് പോയിന്‍റിൽ നിന്നും ജീവനക്കാർ വിളിച്ചറിയിച്ചതനുസരിച്ച് ഓട്ടോറിക്ഷ പരിശോധിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും തന്നെ ഇടിച്ചിടാൻ ശ്രമിച്ചതോടെയാണ് യാത്രക്കാരനെ വലിച്ചിട്ടതെന്നുമാണ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്.
Join Our Whats App group
Post A Comment: