മുംബൈ: മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് വീണ രണ്ടു വയസുള്ള കുട്ടിയുടെ അത്ഭുത രക്ഷപെടലിന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്. യുവാവിന്‍റെ അവസരോചിത ഇടപെടലാണ് കുട്ടിക്ക് രക്ഷയായത്.
മുംബൈയിലെ ഡോംബിവ്‌ലിയിലെ ദേവിച്ചപാഡയിലാണ് സംഭവം നടന്നത്. 13 നില കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ ബാൽക്കണിയുടെ വിടവിലൂടെയാണ് കുട്ടി താഴേക്ക് വീണത്. ഈ സമയത്ത് കെട്ടിടത്തിനു താഴെ നിൽക്കുകയായിരുന്ന ഭവേഷ് മാത്രേ എന്ന യുവാവിന്‍റെ അവസരോചിത ഇടപെടലാണ് കുട്ടിക്ക് രക്ഷയായത്.
കുട്ടി വീഴുന്നത് കണ്ട് അതിവേഗം ഓടിയെത്തിയ യുവാവ് കുട്ടിയെ കൈയിൽ താങ്ങി പിടിക്കാൻ ശ്രമിച്ചു. പൂർണമായും കൈയിൽ ഒതുങ്ങിയില്ലെങ്കിലും വീഴ്ച്ചയുടെ ആഘാതം കുറക്കാൻ ഇതു സാധിച്ചു. ആശുപത്രിയിലെത്തിച്ച കുട്ടിക്ക് നിസാര പരുക്കുകൾ മാത്രമേ ഉള്ളു.
യുവാവിന്‍റെ കൈക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്. കുട്ടിയെ രക്ഷിക്കാൻ കാണിച്ച ധൈര്യമാണ് ഏവരും പ്രശംസിക്കുന്നത്.
A two-year-old child miraculously survived a fall from a 13th-floor flat in #Dombivli #Thane thanks to the quick reflexes of a man whose heroic act captured on video is winning hearts.#Maharashtra #Mumbai pic.twitter.com/BWiccNOadi
— India With Congress (@UWCforYouth) January 27, 2025
Join Our Whats App group
Post A Comment: