ന്യൂഡെൽഹി: പുരുഷ ദിനത്തിൽ ഇന്ത്യാ ഗേറ്റിന് മുമ്പിൽ ടവ്വൽ നൃത്തം ചെയ്‌ത് യുവതി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ലക്ഷണക്കിനു പേരാണ് കണ്ടത്. കൊല്‍ക്കത്തയിലെ മോജലായ സന്നതി മിത്രയാണ് ആളുകള്‍ക്ക് മുന്നില്‍ വെളുത്ത ടവല്‍ ധരിച്ച് നൃത്തം ചെയ്തത്.
പുരുഷദിനാശംസകള്‍ എന്ന അടിക്കുറിപ്പോടെ ഇവര്‍ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് മുമ്പ്, ദുര്‍ഗാ പൂജ പന്തലില്‍ രണ്ട് സ്ത്രീകള്‍ക്കൊപ്പമുള്ള ഇവരുടെ ചിത്രവും വിവാദമായിരുന്നു.
ബോളിവുഡിലെ ഹിറ്റ് ചിത്രമായ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ എന്ന ചിത്രത്തിലെ ഗാനത്തിന് ചുവടുവെച്ചാണ് ഇവര്‍ ടവല്‍ നൃത്തമൊരുക്കിയത്. വീഡിയോ കണ്ടവരിൽ പലരും സന്നതിയുടെ ടവല്‍ ഡാന്‍സിനെ വിമര്‍ശിച്ചു. പൊതുസ്ഥലത്ത് അശ്ലീല നൃത്തം ചെയ്തതിന് അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Join Our Whats App group
Post A Comment: