അസം: വിവാഹ ജീവിതം തളർന്നാൽ താടിയും മുടിയും നീട്ടി വളർത്തി നിരാശാ ഗാനവും പാടി നടക്കുന്ന കാലമൊക്കെ കഴിഞ്ഞു. അസമിൽ ഒരു യുവാവിന്‍റെ വിവാഹ മോചനാഘോഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയതോടെ യുവാവ് സന്തോഷത്തിൽ 40 ലിറ്റർ പാലിൽ കുളിച്ചാണ് ആഘോഷം നടത്തിയത്.
നല്‍ബാരി ജില്ലയില്‍ നിന്നുള്ള മണിക് അലിയാണ് തന്‍റെ വിവാഹമോചനം ആസാധാരണമായ രീതിയില്‍ ആഘോഷിച്ചത്. 40 ലിറ്റര്‍ പാല്‍ ദേഹത്തൂടെ ഒഴിച്ച് വിവാഹമോചനം ആഘോഷിക്കുന്ന ഇദ്ദേഹത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അലി തന്‍റെ വീടിനുമുന്നില്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് നാല് ബക്കറ്റില്‍ പാല് നിറച്ച് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഓരോ ബക്കറ്റ് പാലും ദേഹത്തേക്ക് ഒഴിച്ച് കുളിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ആഘോഷത്തിന്‍റെ മുഴുവന്‍ ദൃശ്യങ്ങളും അയാള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
ഇന്നുമുതല്‍ താന്‍ സ്വതന്ത്രനായെന്ന് അയാള്‍ വീഡിയോയില്‍ പറയുന്നു. ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയെന്നും കുടുംബത്തിന്‍റെ സമാധാനം ഓര്‍ത്ത് താന്‍ മൗനം പാലിക്കുകയാണെന്നും അയാള്‍ വ്യക്തമാക്കുന്നു. തന്‍റെ ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്നും പലതവണ അവര്‍ കാമുകനൊപ്പം ഒളിച്ചോടിയതായും അലി ആരോപിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
മകളുടെ ഭാവിയോര്‍ത്ത് അദ്ദേഹം തന്‍റെ വിവാഹബന്ധം നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒന്നും നേരെയാകാതെ വന്നതോടെയാണ് ദമ്പതികള്‍ വിവാഹമോചനം നേടിയതെന്നാണ് വിവരം. നിയമപരമായി ബന്ധം വേര്‍പെടുത്തിയ ശേഷം അലി ആ സന്ദര്‍ഭം ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പലതവണ ഒളിച്ചോടിയ ഭാര്യ ഇത്തവണ മകളെയും കൊണ്ടാണ് പോയിരിക്കുന്നതെന്ന് അലി പറയുന്നു. ഇത് തന്നെ വേദനിപ്പിച്ചതായും വിവാഹബന്ധം വേര്‍പെടുത്തിയതോടെ താന്‍ പുതിയ ജന്മം എടുത്തതുപോലെ തോന്നിയെന്നും അദ്ദേഹം അറിയിച്ചു. അതുകൊണ്ടാണ് ജീവിതത്തില്‍ ഒരു പുതിയ തുടക്കം കുറിക്കാന്‍ പാലില്‍ കുളിച്ചതെന്നും മണിക് അലിയെ ഉദ്ധരിച്ച് ഇടിവി റിപ്പോര്‍ട്ട് ചെയ്തു.
Manik Ali from Assam celebrated his divorce with wife in a way that grabbed much attention.
He bathed in 40 litres of milk soon after his lawyer confirmed to him that the divorce process was complete, as per multiple media reports. pic.twitter.com/RVehKtRYJg
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: