www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2017) Idukki (1932) Mostreaded (1617) Crime (1494) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (144) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ത്രില്ലടിപ്പിക്കാൻ വീണ്ടും അന്ന ബെൻ ടീം; നൈറ്റ് ഡ്രൈവ് ട്രെയിലർ പുറത്ത്

Share it:



കൊച്ചി: പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ അന്ന ബെൻ ചിത്രം നൈറ്റ് ഡ്രൈവ്. അന്ന ബെന്നിനൊപ്പം റോഷൻ മാത്യു, ഇന്ദ്രജിത്ത് തുടങ്ങിയവർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 2.19 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ഇതിനടകം തന്നെ വൈറലായി കഴിഞ്ഞു. 

പതിവ് അന്ന ബെൻ ചിത്രങ്ങൾ പോലെ തന്നെ ത്രില്ലടിപ്പിക്കുന്നതാണ് നൈറ്റ് ഡ്രൈവും എന്നതാണ് ട്രെയിലറിലെ സൂചന. വൈശാഖാണ് ചിത്രത്തിന്‍റെ സംവിധാനം.  അന്ന ബെന്നും റോഷൻ മാത്യുവും ദുരൂഹ സാചര്യത്തിൽ കുടുങ്ങിക്കിടക്കുന്നതാണ് ട്രെയിലറിർ കാണുന്നത്. 

ട്രെയിലർ ഹിറ്റായതോടെ ചിത്രത്തിനും വലിയ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. രഞ്ജിൻ രാജാണ് ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കുന്നത്. ആൻ മെഗാ മീഡിയയുടെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് അഭിലാഷ് പിള്ളയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രാഹണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

സരിത നായരെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമം 

കൊട്ടാരക്കര: സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം. കൊട്ടാരക്കര കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് സംഭവമെന്നും താൻ ചികിത്സയിലാണെന്നും സരിത വെളിപ്പെടുത്തി. 2015ൽ തന്നെ ഒരു സംഘം ആളുകൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സരിത കൊട്ടാരക്കര കോടതിയിലെത്തിയതെന്നാണ് വിവരം. 

ഈ സമയത്ത് ക്രമേണ ബാധിക്കുന്ന വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് സരിത പറയുന്നത്. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.

2015 ജൂലായ് 18ന് രാത്രി 12-ന് എം.സി.റോഡില്‍ കരിക്കത്ത് വച്ച് സരിതയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസാണ് കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുള്ളത്. തിരുവനന്തപുരത്തു നിന്നു ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആക്രമിച്ചിരുന്നു. കാറിന്‍റെ ചില്ല് തകര്‍ക്കുകയും സരിതയെയും ഒപ്പമുണ്ടായിരുന്നവരെയും അസഭ്യംപറയുകയും അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്.

മുന്നോട്ടെടുക്കവേ കാര്‍ തട്ടി സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കുപറ്റിയതില്‍ സരിതയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും പേരിലും കേസെടുത്തിരുന്നു. ഇരു കേസുകളും കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ഇരുകൂട്ടരും കോടതിയില്‍ മൊഴിനല്‍കി. വിധിപറയാനായി കേസ് 29-ലേക്കു മാറ്റി. ഇരു കേസുകളിലും പ്രോസിക്യൂഷനുവേണ്ടി എ.പി.പി. റോയി ടൈറ്റസ് ഹാജരായി.

Share it:

Entertainment

trailer

Post A Comment:

Portable Mini Air Cooler Fan with LED Light