കൊച്ചി: ഐശ്വര്യ ലക്ഷ്‌മി അധ്യാപികയുടെ വേഷത്തിലെത്തുന്ന "അർച്ചന 31 നോട്ടൗട്ട്' എന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്‌തു. യുടൂബിൽ റിലീസ് ചെയ്‌ത ട്രെയിലറിനു വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂർ കൊണ്ട് മൂന്ന് ലക്ഷത്തിനടുത്ത് പേരാണ് ട്രെയിലർ കണ്ടത്.
രമേശ് പിഷാരടി, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രം മാർട്ടിൻ പ്രക്കാട്ട് ഫിലിംസാണ് അവതരിപ്പിക്കുന്നത്. ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അഖിൽ.
അഖിൽ- അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോയൽ ജോജിയാണ് ഛായാഗ്രഹണം, എഡിറ്റിങ് മുഹ്സിൻ, സംഗീതം- പ്രകാശ്, മാത്തൻ. ഈ മാസം 11ന് ചിത്രം തീയേറ്ററുകളിലെത്തും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
ഞായറാഴ്ച്ച നിയന്ത്രണം പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ ഞായറാഴ്ച്ചകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ സ്കൂളുകളും പൂർണമായും പഴയ നിലയിലേക്ക് മാറും.
ഫെബ്രുവരി 28 മുതൽ വൈകിട്ട് വരെ ക്ലാസുകൾ നടത്താൻ തയ്യാറാകാനാണ് വിദ്യാഭ്യാസ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. ക്ലാസുകളിൽ 50 ശതമാനം വിദ്യാർഥികളെ മാത്രമേ അനുവദിക്കു.
ഉത്സവങ്ങളിൽ കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കുന്നതും ആലോചനയിലുണ്ട്. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി എന്നീ സന്ദർഭങ്ങൾക്കായി പ്രത്യേക മാനദണ്ഡം ഇറക്കാനാണ് തീരുമാനം. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തുടരാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
Post A Comment: