ആലപ്പുഴ: പ്രണയ ബന്ധത്തിൽ നിന്നും പിൻമാറാൻ ബന്ധുവീട്ടിൽ താമസിപ്പിച്ച 19 കാരി ബന്ധു വീട്ടിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചു. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിനിയായ യുവതിയാണ് 16 കാരനെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായിരിക്കുന്നത്.
ആൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. തന്നെ യുവതി ലൈംഗികമായി പീഡിപ്പിച്ചെന്ന് 16 കാരൻ മൊഴി നൽകിയിട്ടുണ്ട്. മറ്റൊരു യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. ഇതിൽ നിന്നും പിൻമാറുന്നതിനായിട്ടാണ് ബന്ധു വീട്ടിൽ കൊണ്ടാക്കിയത്.
ഇതിനു പിന്നാലെ ബന്ധു വീട്ടിലെ 16 കാരനുമായി യുവതി നാടു വിടുകയായിരുന്നു. മൈസൂര്‍, മായി, പാലക്കാട്, പളനി, മലപ്പുറം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ 16കാരനൊപ്പം യുവതി ഒളിവില്‍ താമസിച്ചു. 16 കാരന്‍റെ അമ്മ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.
പല സ്ഥലങ്ങളിലെത്തിച്ച് തന്നെ പീഡിപ്പിച്ചെന്ന് 16 കാരൻ മൊഴിയും നൽകി.പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍നിന്നാണ് ഇരുവരും പിടിയിലാകുന്നത്. വിവിധ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്‌ത യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Join Our Whats App group
Post A Comment: