ഇടുക്കി: കൃഷിയിടത്തിൽ ഒറ്റക്ക് താമസിച്ചിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. അയ്യപ്പൻകോവിൽ കെ. ചപ്പാത്ത് മരുതുംപേട്ടയിലാണ് സംഭവം. കമ്പംമെട്ട് പല്ലാമറ്റത്തില്‍ കുഞ്ഞുമോനാണ് (50) മരിച്ചത്.
തിരുവനന്തപുരം സ്വദേശിയുടെ കൃഷിയുടെ മേല്‍നോട്ടക്കാരനായിരുന്നു. കൃഷിയിടത്തിലെ ഒറ്റമുറി കെട്ടിടത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ടായിരുന്നു.
കഴിഞ്ഞ 15 വര്‍ഷമായി കുടുബവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന കുഞ്ഞുമോന്‍ വിവിധയിടങ്ങളില്‍ പണി ചെയ്ത ശേഷം കഴിഞ്ഞ നാല് വര്‍ഷമായി തിരുവനന്തപുരം സ്വദേശി ശരി കുമാറിന്‍റെ കൃഷിക്ക് മേല്‍നോട്ടം വഹിക്കുകയും പണി ചെയ്തും വരുകയായിരുന്നു. 1.5 ഏക്കര്‍ പുരയിടത്തിന് നടുവിലെ കെട്ടിടത്തിലായിരുന്നു താമസം.
ഇയാൾ തികഞ്ഞ മദ്യപാനി ആയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സമീപവാസികള്‍ ഷെഡില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ പഞ്ചായത്തംഗം ബി. ബിനുവിനെ അറിയിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ബുധനാഴ്ച രാത്രി 7.30 ഓടെ കുഞ്ഞുമോന്‍ മരിച്ച് കിടക്കുന്നത് കണ്ടത്.
പൊലീസ് സ്ഥലത്തെത്തി ഷെഡ് രാത്രി പൂട്ടുകയും ചെയ്തു. ഇന്ന് രാവിലെ ബന്ധുക്കളെ വിളിച്ച് വരുത്തി മേല്‍ നടപട സ്വീകരിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് അയച്ചു. മദ്യപിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്. ഉപ്പുതറ പൊലീസ് മേൽനടപടി സ്വീകരിച്ചു.
Join Our Whats App group
Post A Comment: