ഇടുക്കി: പ്രാഥമികാവശ്യം നിറവേറ്റാൻ തേയിലക്കാട്ടിൽ പോയ തൊഴിലാളി ജനനേന്ദ്രിയത്തിൽ പാമ്പ് കടിയേറ്റ് മരിച്ചു. വണ്ടിപെരിയാർ നല്ലതമ്പി കോളനി മണിയാണ് (68) മരിച്ചത്.
വ്യാഴാഴ്ച്ച രാവിലെ ഒൻപതിന് പ്രാഥമികാവശ്യം നിർവഹിക്കാനായിട്ടാണ് ചുമട്ടുതൊഴിലാളിയായ മണി വീടിനു സമീപത്തെ തേയിലക്കാട്ടിലേക്ക് പോയത്. 10 ആയിട്ടും ഇയാൾ മടങ്ങിയെത്താതെ വന്നതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങിയപ്പോഴാണ് തേയിലത്തോട്ടത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ടത്.
ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പീരുമേട് താലുക്ക് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ് മോർട്ടം നടത്തിയപ്പോഴാണ് ജനനേന്ദ്രിയത്തിൽ പാമ്പ് കടിയേറ്റതായി കണ്ടെത്തിയത്.
കുഴി അണലിയാണ് കടിച്ചതെന്നാണ് നിഗമനം. ഇയാളുടെ സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് നല്ലതമ്പി കോളനിയിലെ പൊതു ശ്മശാനത്തിൽ നടത്തും. ഭാര്യ: കുളന്തയമ്മ. മക്കൾ: മാരിയപ്പൻ, പാപ്പാ പ്രഭാകരൻ.
Join Our Whats App group
Post A Comment: