മോസ്കോ: ക്യാൻസർ രോഗത്തെ ചെറുക്കാൻ വാക്‌സിൻ വികസിപ്പിച്ചെന്ന പ്രഖ്യാപനവുമായി റഷ്യ. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്‍ററിന്‍റെ ജനറൽ ഡയറക്‌ടർ ആൻഡ്രേ കാപ്രിൻ ആണ് വിവരം പുറത്തു വിട്ടത്. 2015 ആദ്യം പുറത്തിറക്കുന്ന വാക്‌സിൻ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ക്യാന്‍സര്‍ ട്യൂമറുകള്‍ ഉണ്ടാവുന്നത് തടയാനും കോശങ്ങളുടെ ക്യാന്‍സറിലേക്കുള്ള മാറ്റം ഫലപ്രദമായി തടയാനും ഈ വാക്‌സിന് സാധിക്കുമെന്ന് പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞതായി ഗമലെയ നാഷണല്‍ റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍റ് മൈക്രോ ബയോളജി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റ്റ്‌സ്‌ബെര്‍ഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ക്യാന്‍സര്‍ പ്രതിരോധ വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യത്തിന്‍റെ തൊട്ടടുത്ത് വരെ തങ്ങളുടെ ഗവേഷണങ്ങള്‍ എത്തിയതായി മാസങ്ങള്‍ക്ക് മുമ്പ് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമർ പുട്ടിൻ ടെലിവിഷനിലൂടെ അറിയിച്ചിരുന്നു.
ശരീരത്തിന്‍റെ പ്രതിരോധ ശേഷിയെ ഉദ്ദീപിപ്പിച്ച് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയാണ് ഈ വാക്‌സിനുകളുടെ രീതി. ട്യൂമര്‍ കോശങ്ങള്‍ ഉൽപാദിപ്പിക്കുന്ന ആന്‍റിജനുകളെയോ അല്ലെങ്കില്‍ പ്രത്യേക പ്രോട്ടീനുകളെയോ ആയിരിക്കും വാക്‌സിനുകള്‍ ലക്ഷ്യമിടുക. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കുകയാണ് ചെയ്യുന്നത്.
Join Our Whats App group
Post A Comment: