മുംബൈ: മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത് നാവിക സേനാ ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം. എൺപതോളം യാത്രക്കാരുണ്ടായിരുന്ന യാത്രാ ബോട്ട് മുങ്ങി. നിലവിൽ 66 ഓളം പേരെ രക്ഷപെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാബോട്ടിലിടിച്ചാണ് അപകടം. മുംബൈയ്ക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രമായ എലിഫന്‍റ് ദ്വീപുകളിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്.
നീല്‍കമല്‍ എന്നാണ് ബോട്ടിന്‍റെ പേര്. നാവികസേനയുടെ എന്‍ജിന്‍ ട്രയല്‍ നടത്തുന്ന ബോട്ടിടിച്ചാണ് അപകടം. മരിച്ചവരില്‍ ഒരു നാവികസേന ഉദ്യോഗസ്ഥനുമുണ്ട്.
വൈകിട്ട് നാലിനായിരുന്നു സംഭവം. മുംബൈ തീരത്തുനിന്നും എലിഫന്‍റ് ദ്വീപിലേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നാവികസേന, ജവഹര്‍ലാല്‍ നെഹ്റു തുറമുഖ അതോറിറ്റി, കോസ്റ്റ്ഗാര്‍ഡ്, മത്സ്യതൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
Join Our Whats App group
Post A Comment: