www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വകുപ്പുകൾ കണ്ണടച്ചു; ചപ്പാത്തിലെ കൈയേറ്റക്കാർ കെട്ടിട നിർമാണം പൂർത്തിയാക്കി

Share it:



ഇടുക്കി: സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും റവന്യൂ വകുപ്പിനെയും സർക്കാർ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി അയ്യപ്പൻകോവിൽ കെ. ചപ്പാത്തിലെ കൈയേറ്റ നിർമാണങ്ങൾ പൂർത്തിയാക്കി. ചപ്പാത്ത് സിറ്റിയിലാണ് രണ്ട് സ്വകാര്യ വ്യക്തികൾ വാണിജ്യ കെട്ടിടങ്ങൾ പടുത്തുയർത്തിയിരിക്കുന്നത്.

നിർമാണ നിയന്ത്രണം നിലനിൽക്കുന്ന വില്ലേജിൽ, പുഴ കൈയേറി നടത്തുന്ന നിർമാണം സംബന്ധിച്ച് നിരന്തരം മാധ്യമങ്ങൾ വാർത്ത പുറത്തു വിടുകയും ബിജെപി അടക്കം രേഖാമൂലം പരാതി നൽകുയയും ചെയ്തിട്ടും യാതൊരു കൂസലുമില്ലാതെയാണ് വൻകിട കൈയേറ്റക്കാർപണം വാരിയെറിഞ്ഞ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.

മലയോര ഹൈവേ നിർമാണം നടക്കുന്നതിന്‍റെ മറവിലാണ് സിപിഎം ഭരിക്കുന്ന അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കെ.  ചപ്പാത്തിൽ വൻകിടക്കാർ വാണിജ്യ നിർമാണത്തിന് കോപ്പുകൂട്ടിയത്. മുമ്പ് ടൗണിൽ ഉണ്ടായിരുന്ന ഒരു വ്യാപാര സ്ഥാപനത്തിന്‍റെ മുൻ ഭാഗം പൊളിച്ചതിന്‍റെ മറവിൽ ഇയാൾ ഇതിനു പിന്നിലേക്ക് ബഹുനില കെട്ടിടം പണിതുയർത്തുകയായിരുന്നു. 

മറ്റൊരാൾ തറ നിരപ്പിൽ നിന്നും ഫില്ലർ കെട്ടിപ്പൊക്കിയാണ് കെട്ടിടം ഉയർത്തിയത്. പട്ടയമോ, യാതൊരു രേഖകളോ ഇല്ലാത്ത സ്ഥലത്താണ് പ്രധാന റോഡിനു വശത്ത് വാണിജ്യ നിർമാണം തകൃതിയായി നടന്നത്. 

വിവരം പുറത്തു വന്നതിനു പിന്നാലെ പഞ്ചായത്ത്,  വില്ലേജ്, തഹസിൽദാർ, ജില്ലാ കലക്റ്റർ, റവന്യൂ വകുപ്പ് എന്നിവരെ വിവരങ്ങൾ തെളിവ് സഹിതം അറിയിച്ചിട്ടും നിർമാണം തടയാൻ ഇവരൊന്നും ചെറുവിരൽ പോലും അനക്കിയിട്ടില്ല. റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐയുടെ തന്നെ എംഎൽഎയുടെ മണ്ഡലത്തിലാണ് ഗുരുതര കൃത്യ വിലോപം നടന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 

കൈയേറ്റ നിർമാണം നടക്കുന്ന വിഷയം സ്പെഷ്യൽ ബ്രാഞ്ച് അടക്കം പലതവണ റവന്യൂ വകുപ്പിനെയും സർക്കാരിനെയും അറിയിച്ചിട്ടുണ്ട്. നിർമാണം പൂർത്തിയാക്കിയ ശേഷവും സ്പെഷ്യൽ ബ്രാഞ്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. എന്നിട്ടും കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കാൻ സർക്കാർ വൃത്തങ്ങൾ തയാറായിട്ടില്ല.

ഇതിനിടെ സമീപത്ത് തന്നെ മറ്റൊരു സ്ത്രീ നിർമാണം തുടങ്ങിയ ഭവനം പൊളിക്കാൻ റവന്യൂ വകുപ്പ് രംഗത്തെത്തുകയും ചെയ്‌തു. സമീപത്ത് പരപ്പിൽ കഴിഞ്ഞ വർഷമാണ് ആറ്റോരമെന്ന് പറഞ്ഞ് ആറുമായി അകലെയായിരുന്ന വീട് റവന്യൂ വകുപ്പ് ജെസിബി കൊണ്ട് ഇടിച്ചു നിരത്തിയത്.

സാധാരണക്കാർ മാട്ടിൻകൂട് പണിതാൽ പോലും ഇടിച്ചു നിരത്താനെത്തുന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ചപ്പാത്തിൽ ഇത്ര വലിയ കൃത്യവിലോപം നടന്നിട്ടും കണ്ണടക്കുന്നതിനു പിന്നിൽ വലിയ ദൂരൂഹതയുണ്ടെന്ന ആക്ഷേപവും ശക്തമാണ്. 

ജില്ലാ കലക്റ്ററും സ്ഥലം എംഎൽഎയും അടക്കം വിഷയത്തിൽ മൗനം പാലിക്കുന്നതും ദുരൂഹമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. നിർമാണം പൂർത്തിയാക്കിയ ഒരു കെട്ടിടത്തിൽ വ്യാപാര സ്ഥാപനം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 

മറ്റൊരു കെട്ടിടം ഉടൻ തന്നെ പ്രവർത്തനം തുടങ്ങും. അനധികൃതമായി നിർമിച്ച രണ്ട് കെട്ടിടങ്ങൾക്ക് എങ്ങനെ പ്രവർത്തനാനുമതി ലഭിച്ചുവെന്നും ആരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നുമടക്കമുള്ളത് ദുരൂഹമാണ്. പുതിയ കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ ലഭിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന സൂചനകളും ഇതിനു പിന്നാലെ പുറത്തു വന്നിട്ടുണ്ട്.  

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

Idukki

Post A Comment: