കൊച്ചി: പൊതുവിപണിയിൽ അനിയന്ത്രിതമായി വില ഉയർന്നതോടെ സംസ്ഥാനത്ത് ജനജീവിതം ദുസഹമാകുന്നു. അവശ്യ സാധനങ്ങളായ പലവ്യജ്ഞനങ്ങൾക്ക് മുതൽ പച്ചക്കറിക്കും വില കുതിച്ചുയരുകയാണ്. എണ്ണവിലയും ഉയർന്നതോടെ സർവത്ര സാധനങ്ങൾക്കും വില കൂടി.
ക്രിസ്‌തുമസ്- ന്യൂ ഇയർ ആഘോഷങ്ങൾ വരാനിരിക്കെ പൊതുവിപണിയിൽ വില ഉയരുന്നത് ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. കോവിഡിനു ശേഷം ജീവിതം കെട്ടിപ്പടുക്കാൻ പാടുപെടുന്നവർക്ക് വിപണിയിലെ വിലക്കയറ്റം വലിയ തിരിച്ചടിയാണ് നൽകുന്നത്. വിപണിയിൽ ഇടപെടാൻ സർക്കാർ സംവിധാനങ്ങൾ ഇടപെടുന്നതുമില്ല.
എണ്ണ വില നിയന്ത്രണത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറിയതിനു പിന്നാലെ ഇന്ധന വില കുതിച്ചുയർന്നിരുന്നു. ഇപ്പോൾ വൈദ്യുതി നിരക്കും പാചക വാതക നിരക്കുമെല്ലാം മുൻ വർഷങ്ങളെ അപേക്ഷിച്ച് രണ്ടും മൂന്നും ഇരട്ടി വർധിച്ചു.
ഇതിനിടെ വീണ്ടും വൈദ്യുതി നിരക്ക് കൂട്ടാനുള്ള നീക്കത്തിലാണ് വകുപ്പ്. പൊതുവിപണിയിൽ നിയന്ത്രണം ഇല്ലാതെ വന്നതോടെ എണ്ണ വില അടക്കം കുതിച്ചുയർന്നു. ഇതോടെ ചായക്കടകളിലെ ചെറുകടികൾക്ക് വരെ വില വർധിച്ചു. വില വർധിച്ചതോടെ വ്യാപാരം കുറഞ്ഞത് കച്ചവടക്കാരെയും ബാധിച്ചു.
ജീവിത ചിലവ് ഇരട്ടിയായി വർധിച്ചതോടെ കുടുംബ ബജറ്റും താളം തെറ്റിയ നിലയിലാണ്. അതേസമയം ജനജീവിതത്തെ ദുസഹമായി ബാധിച്ച വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ തുടരുന്ന അലംഭാവം ദുരൂഹമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Join Our Whats App group
Post A Comment: