www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വനനിയമ ഭേതഗതി വിജ്ഞാപനം; ആശങ്കയോടെ ഇടുക്കി ജില്ല

Share it:



എല്ലാം ശരിയാക്കാമെന്ന വാഗ്ദാനവുമായി എത്തിയവർ ഓരോ ദിവസവും ഇടുക്കിക്കാരുടെ നെഞ്ചിൽ കോരിയിടുന്നത് ആശങ്കകളുടെ കനൽതരികൾ. ഭൂ വിഷയമടക്കം നിരവധി പ്രതികസന്ധികളെ അനുദിനം നേരിടുന്ന ഇടുക്കി ജില്ലക്കാർ നേരിടാൻ പോകുന്ന മറ്റൊരു വെല്ലുവിളിയാണ് വനനിയമ ഭേതഗതി.

നിയമത്തിന്‍റെ കരട് വിജ്ഞാപനം പുറത്തു വന്നതോടെ തന്നെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയർന്നിരിക്കുന്നത്. ഭരണ കക്ഷിയിൽ നിന്നു തന്നെ എതിർപ്പുണ്ടായിട്ടും നിയമ ഭേതഗതിയിലെ വിവാദ വകുപ്പുകളുടെ മാറ്റത്തെ കുറിച്ച് ഇതുവരെ ആരും മറുപടി പറഞ്ഞിട്ടില്ല. 

മനുഷ്യന്‍റെ മൗലിക അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള വകുപ്പുകളാണ് നിയമത്തിൽ പറഞ്ഞിരിക്കുന്നത്. വിജ്ഞാപനത്തിലെ 52,63,69 വകുപ്പുകളിലാണ് ഇത്തരം പരാമർശങ്ങൾ. 

വന പ്രദേശം കൂടുതലുള്ള ഇടുക്കിയിൽ സാധാരണക്കാരുടെ ജീവിതത്തെ പോലും ബാധിക്കുന്ന തരത്തിലുള്ളതാണ് വനനിയമ ഭേതഗതി വിജ്ഞാപനം എന്ന വിമർശനമാണ് നാനാ കോണുകളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾക്ക് ശ്വാശ്വതമായ ഒരു പരിഹാരം കാണുമെന്ന വാഗ്ദാനം നൽകിയാണ് ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ ഇടതു സർക്കാർ ഭരണം തുടങ്ങിയതു മുതൽ തുടങ്ങിയതാണ് ഇടുക്കിക്കാരുടെ ദുരിതകാലം. 

കൃത്യമായ ആലോചനകളോ, പഠനമോ ഇല്ലാതെ ഏതെങ്കിലും ഉദ്യോഗസ്ഥർ സ്വന്തം ഇഷ്ടപ്രകാരം പുറപ്പെടുവിച്ച ഒട്ടേറെ നിർദേശങ്ങളാണ് ഇപ്പോൾ ഇടുക്കിക്ക് തലവേദനയായിരിക്കുന്നത്. ഇതൊന്നും നിയന്ത്രിക്കാൻ സർക്കാരിനോ ജനപ്രതിനിധികൾക്കോ കഴിഞ്ഞിട്ടില്ലെന്നത് വലിയ വീഴ്ച്ചയായിട്ട് വേണം കണക്കാക്കാൻ.

കോടതികളിൽ പോലും വിഷയം പരിഹരിക്കുന്നത് വേണ്ട ഇടപെടൽ നടത്താൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഭൂനിയമ ഭേതഗതി നടപ്പാക്കുമെന്ന് വീമ്പിളക്കിയെങ്കിലും ഈ ശ്രമവും ഇപ്പോഴും തുലാസിലാണ്. 

രണ്ട് തവണ ഭരണം കിട്ടിയിട്ടും ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾക്ക് തരിമ്പ് പരിഹാരം പോലും കാണാനാവാത്ത സർക്കാരാണ് ഇപ്പോൾ വന നിയമ ഭേതഗതിയുടെ പേരിൽ വീണ്ടും ജനദ്രോഹവുമായി രംഗത്തെത്തിയിരിക്കുന്നത്.

കേവലം ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ക്കുപോലും എവിടെയും കയറി വാറന്‍റ് പോലും ഇല്ലാതെ ആരേയും അറസ്റ്റ് ചെയ്യുന്നതിനുള്ള അധികാരം നല്‍കുന്ന ബില്ലാണിത്. അറസ്റ്റിനു കൃത്യമായ സാഹചര്യങ്ങള്‍ നിര്‍വചിക്കാത്തത് അധികാര ദുര്‍വിനിയോഗത്തിനും കാരണമാകും. 

വനത്തോടു ചേര്‍ന്നുള്ള പുഴകളിലും തോടുകളിലും നിന്നും കുടിവെള്ളശേഖരിക്കുന്നതിനും, മീന്‍ പിടിക്കുന്നതുംവരെ കടുത്ത കുറ്റകരമാവും. മനുഷ്യനെ പരിഗണിക്കാതെ വന്യമൃഗങ്ങള്‍ക്കു മാത്രം സുരക്ഷ ഒരുക്കുന്ന ഈ വനനിയമഭേദഗതി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിവിധ മേഖലകളിൽ നിന്നും ഉയരുന്ന ആക്ഷേപം. 

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

editorial

Post A Comment: