കോഴിക്കോട്: ഏലത്തൂരിൽ യുവതിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനു പിന്നാലെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സംഭവത്തിൽ അറസ്റ്റിലായ വൈശാഖ് മൃതദേഹത്തോട് പോലും ക്രൂരത കാട്ടിയെന്ന വിവരങ്ങളാണ് പൊലീസിൽ നിന്നും പുറത്തു വരുന്നത്.
ഒന്നിച്ച് ആത്മഹത്യ ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം കഴുത്തിൽ കുരുക്കു മുറുക്കിയിട്ട് യുവതിയുടെ സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ആത്മഹത്യയാണെന്ന് കരുതിയെങ്കിലും പൊലീസ് നടത്തിയ നീക്കമാണ് പ്രതിയെ കുടുക്കിയത്.
ബന്ധുവായ യുവതിയുമായി പ്രായപൂർത്തിയാകുന്നതിനു മുമ്പേ ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായിട്ടാണ് പൊലീസ് നൽകുന്ന വിവരം. മൃതദേഹം തൂങ്ങിക്കിടക്കുമ്പോഴും കയറില്‍നിന്ന് നിലത്തിറക്കിയശേഷവും ബലാത്സംഗത്തിനിരയാക്കിയെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ യുവതിയെ ഇയാൾ ലൈംഗികമായി ഉപയോഗിച്ചിരുന്നു. വിവാഹം കഴിഞ്ഞ് കുടുംബവുമൊത്ത് ജീവിക്കുന്നതിനിടെയാണ് ബന്ധുവായ യുവതിയുമായി ഇയാള്‍ അടുപ്പത്തിലായത്. ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങളും യുവതിയുടെ പക്കല്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ കുറച്ചുനാളുകളായി ഇവരുടെ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. തന്നെ വിവാഹംകഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രതി ഒഴിഞ്ഞുമാറി. ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഭാര്യയെ കാണിക്കുമോ എന്ന് പ്രതി ഭയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതി ക്രൂര കൊലപാതകം ആസൂത്രണം ചെയ്തത്.
"വീട്ടുകാരറിഞ്ഞാല്‍ പ്രശ്‌നമാണ്. ഒരുമിച്ച് മുമ്പോട്ട് പോകാന്‍ പറ്റില്ല. ഒന്നിച്ച് ജീവിക്കാനാകില്ലെങ്കില്‍ ഒന്നിച്ച് മരിക്കാം' എന്ന് പറഞ്ഞാണ് യുവതിയെ ഇയാളുടെതന്നെ ഉടമസ്ഥതയിലുള്ള മാളിക്കടവിലുള്ള ഐഡിയല്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ എത്തിച്ചത്. തുടർന്ന് രണ്ട് കുരുക്കുകളുണ്ടാക്കി, ആദ്യം യുവതിയുടെ കഴുത്തില്‍ കയറിട്ടു. തുടര്‍ന്ന് യുവതി കയറിനിന്ന സ്റ്റൂള്‍ തട്ടിമാറ്റുകയായിരുന്നു.
യുവതി കയറിൽ തൂങ്ങിക്കിടന്ന സമയത്തും കെട്ടഴിച്ച് നിലത്ത് കിടത്തിയശേഷവും പ്രതി യുവതിയെ ബലാത്സംഗം ചെയ്തു. പിന്നീട് പ്രതി ഭാര്യയെ ഫോണില്‍ വിളിച്ചുവരുത്തി യുവതി ആത്മഹത്യ ചെയ്തതായി അറിയിക്കുകയായിരുന്നു. പ്രതിയും ഭാര്യയും ചേര്‍ന്നാണ് ഇയാളുടെ കാറില്‍ത്തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇതെല്ലാം സിസി ടിവിയില്‍ പതിഞ്ഞിരുന്നു.
ആശുപത്രിയില്‍വെച്ച് മരണം സ്ഥിരീകരിച്ചു. ജീവനൊടുക്കി എന്ന നിലയിലായിരുന്നു പൊലീസ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിനു പിന്നാലെ മൃതദേഹത്തില്‍ കണ്ട മര്‍ദനത്തിന്‍റെ പാടുകളും മുറിവുകളും സംശയമുണ്ടാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്രൂര കൊലപാതകത്തിന്‍റെ വിവരം പുറത്തറിയുന്നത്.
Join Our Whats App group

Post A Comment: