ഇടുക്കി: മരിച്ചുപോയവരെ പോലും അധിഷേപിച്ചുകൊണ്ട് സിപിഎമ്മിന്‍റെ നയവിശദീകരണ യോഗം. ഇന്നലെ കട്ടപ്പനയിൽ ചേർന്ന യോഗത്തിലാണ് എം.എം. മണി എംഎൽഎ അധിഷേപ പരാമർശം നടത്തിയത്.
സിപിഎം നേതൃത്വം നൽകുന്ന കട്ടപ്പന റൂറൽ ഡവലപ്പ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്നിൽ തൂങ്ങി മരിച്ച സാബു തോമസിനെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു എം.എം മണിയുടെ പ്രസംഗം.
നിക്ഷേപ തുക തിരികെ ലഭിക്കാതെ വന്നതിനു പിന്നാലെ സിപിഎം നേതാക്കളുടെ ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സാബുവിനെ മാനസിക രോഗിയാക്കി ചിത്രീകരിക്കുന്നതായിരുന്നു എം.എം. മണിയുടെ വാക്കുകൾ.
അദ്ദേഹത്തിന്‍റെ വാക്കുകൾ ഇങ്ങനെ- സാബുവിന് വല്ല മാനസിക പ്രശ്നവും ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്‌തിരുന്നോയെന്നുമൊക്കെയുള്ള കാര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതാണ്. അതിന്‍റെ പാപ ഭാരം സിപിഎമ്മിന്‍റെ തലയിൽകെട്ടിവയ്ക്കാൻ ആരും ശ്രമിക്കേണ്ട.
സാബുവിന് എന്തെങ്കിലും മാനസികാവസ്ഥ ഉണ്ടോയെന്നൊന്നും ഞങ്ങൾക്കറിയില്ല. സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. എന്തുകൊണ്ട് ആത്മഹത്യ ചെയ്തെന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എം.എം. മണിയുടെ വിവാദ പരാമർശത്തിൽ രൂക്ഷമായ വിമർശനമാണ് ഉയർന്നിരിക്കുന്നത്. നയവിശദീകരണ യോഗത്തിൽ ആരോപണ വിധേയനായ സിപിഎം നേതാവ് അടക്കം പങ്കെടുത്തതും ശ്രദ്ധേയമായി.
സിപിഎം നേതാവ് ഉൾപ്പെടെയുള്ളവർ നടത്തിയ മോശം പെരുമാറ്റത്തെ തുടർന്ന് ജീവനൊടുക്കേണ്ടി വന്ന ആളെയാണ് വീണ്ടും എംഎൽഎയുടെ സ്ഥാനത്തിരിക്കുന്നയാൾ അധിഷേപിച്ചിരിക്കുന്നത്. വിഷയത്തിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ പ്രതികരണ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: