www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൊലയ്‌ക്ക് കാരണം സംശയം; ഭാര്യയെ തീ കൊളുത്തി കൊന്ന കേസിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്

Share it:


കൊല്ലം: കാർ തടഞ്ഞു നിർത്തി ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിൽ ഭർത്താവിന്‍റെ സംശയ രോഗം. എഫ്ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

കൊല്ലപ്പെട്ട അനിലയും ബേക്കറി നടത്തിപ്പിൽ പങ്കാളിയായ ഹനീഷും തമ്മിലുള്ള ബന്ധത്തിലുള്ള സംശയമാണ് പത്മരാജനെ കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. 

കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ കുറ്റവും പത്മാജനു മേൽ ചുമത്തും. ഇന്നലെ രാത്രി എട്ടരയോടെയാണ് ബേക്കറി ഉടമയായ അനിലയും ജീവനക്കാരനായ സോണിയും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് ഇയാൾ പെട്രൊൾ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ അനില സംഭവ സ്ഥലത്തു തന്നെ മരിച്ചു.

കൈയ്ക്കും കാലിനും പൊള്ളലേറ്റ സോണി ചികിത്സയില്‍ തുടരുകയാണ്. അനിലയുടെ സുഹൃത്തായ ഹനീഷിനെയാണ് കാറില്‍ പ്രതീക്ഷിച്ചതെന്നും സോണിയെ ആക്രമിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് പത്മരാജന്‍ ഈസ്റ്റ് പൊലീസിന് നല്‍കിയ മൊഴി. 

ബേക്കറി നടത്തിപ്പില്‍ അനിലയും ഹനീഷും തമ്മിലുണ്ടായ ഇടപാടുകള്‍ ഉള്‍പ്പടെയാണ് വൈരാഗ്യത്തിന് കാരണം. ഹനീഷിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. 

Join Our Whats App group

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

Share it:

Crime

Post A Comment: