ഇടുക്കി: പുഷ്‌പ ടു സിനിമ കാണാൻ തമിഴ്നാട്ടിൽപോയി അപകടത്തിൽപെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമനും മരിച്ചു. വണ്ടിപ്പെരിയാർ മൂലക്കയം സ്വദേശി വിഷ്ണു (24)ആണ് തിങ്കളാഴ്ച്ച ഉച്ചയോടെ മരിച്ചത്.
ഗുരുതര പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന പ്രദീപ് (22) ആറ് ദിവസം മുമ്പ് തമിഴ്നാട്ടിലെ മധുരയിലെ ആശുപത്രിയിൽ മരിച്ചിരുന്നു.
പുഷ്പ സിനിമ കണ്ട് തിരികെ വരുമ്പോഴാണ് ഇരുവരും അപകടത്തിൽപെട്ടത്. പുലർച്ചെ ഇവർ സഞ്ചരിച്ച ബൈക്ക് കമ്പത്ത് വച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
Join Our Whats App group
Post A Comment: