കൊച്ചി: പ്ലസ് വൺ വിദ്യാർഥിനിയെ പാറമടയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കര ഗവ. വിഎച്ച്എസ്ഇയിലെ പ്ലസ് വൺ വിദ്യാർഥിനി (16)യാണ് മരിച്ചത്. തിരുവാണിയൂരിനടുത്ത് കക്കാട് കരയിലെ പാറമടയിലാണ് മൃതദേഹം കണ്ടത്.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് നാട്ടുകാര്‍ പാറമടയില്‍ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും രാവിലെ 7.45ന് ഇറങ്ങിയതാണ് പെണ്‍കുട്ടി. ആദ്യം ട്യൂഷനും അതിനു ശേഷം സ്‌കൂളിലേക്ക് പോവുകയുമാണ് പതിവ്. കുട്ടിയുടെ ബാഗ്, പുസ്തകങ്ങള്‍, ലഞ്ച് ബോക്‌സ് എന്നിവ പാറമടയുടെ കരയില്‍ വെച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 400 അടിയോളം ആഴമുള്ള പാറമടയാണിതെന്ന് നാട്ടുകാര്‍ പറയുന്നു.
ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പ്രാഥമിക നിഗമനത്തില്‍ ആത്മഹത്യയാണെന്നാണ് കരുതുന്നതെങ്കിലും മരണകാരണത്തെക്കുറിച്ച് എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: