ഇടുക്കി: കനത്ത മഴയിൽ മലയോര ഹൈവേ നിർമാണം നടക്കുന്ന അയ്യപ്പൻകോവിൽ പരപ്പിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. വലിയ പാറകളും കല്ലുകളും അടക്കമാണ് റോഡിലേക്ക് ഇടിഞ്ഞു വീണത്. മലയോര ഹൈവേ നിർമാണത്തിനു വേണ്ടി അശാസ്ത്രീയമായി മണ്ണെടുക്കുന്നതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഇതേ സ്ഥലത്ത് മുമ്പും മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അശാസ്ത്രീയമായി മണ്ണെടുക്കുന്ന കരാറുകാർ കോൺക്രീറ്റിങ് ജോലികൾ സമയത്ത് പൂർത്തിയാക്കാത്തതും തിരിച്ചടിയാകുകയാണ്.
ഓട നിർമാണത്തിനായി മണ്ണ് നീക്കം ചെയ്ത് തൊഴിലാളികൾ മാറിയതിന് തൊട്ട് പിന്നാലെയാണ് മണ്ണിടിഞ്ഞത്. ഇതോടെ പ്രദേശം വലിയ മണ്ണിടിച്ചിൽ ഭീഷണിയിലുമാണ്.
മണ്ണിടിഞ്ഞ ഭാഗത്തിന്‍റെ സമീപഭാഗവും വിണ്ടിരിക്കുകയാണ്. ഏത് സമയവും ഈ ഭാഗവും ഇടിഞ്ഞു വീഴും. സംഭവത്തെ തുടർന്ന് അര മണിക്കൂറോള ഗതാഗതം മുടങ്ങി.
Join Our Whats App group
Post A Comment: