പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം കുടുംബ ജീവിതം നയിച്ച 21 കാരൻ അറസ്റ്റിൽ. പെൺകുട്ടി അമ്മയായതോടെയാണ് പോക്‌സോ കേസിൽ യുവാവ് അറസ്റ്റിലായത്. 17 വയസുള്ള പെൺകുട്ടിക്ക് ഇപ്പോൾ എട്ട് മാസം പ്രായമുള്ള കുഞ്ഞുണ്ട്.
വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും മാസങ്ങളായി ഒന്നിച്ചു താമസിക്കുകയായിരുന്നു. പെൺകുട്ടിക്ക് പ്രായമായിട്ടില്ലെന്ന് മറ്റുള്ളവർക്ക് അറിയില്ലായിരുന്നു.
ഇതിനിടെ ഇരുവരും തമ്മിൽ കുടുംബ പ്രശ്നം ഉടലെടുത്തതോടെ ബന്ധുവാണ് വിവരം പൊലീസിനെ അറിയിച്ചത്. അടൂര്‍ ഏനാത്താണ് സംഭവം. ആദിത്യൻ എന്ന യുവാവാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയും ആദിത്യനും ഒരുമിച്ച് താമസിക്കുന്നത് പെണ്‍കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും അറിയാമായിരുന്നതിനാല്‍ അമ്മയ്ക്കെതിരെ കേസെടുത്തേക്കും.നിലവില്‍ പെണ്‍കുട്ടിക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഇരുവരേയും മഹിളാ മന്ദിരത്തിലേയ്ക്ക് മാറ്റിയേക്കും.
Join Our Whats App group
Post A Comment: