തിരുവനന്തപുരം: കേരളം അന്വേഷിച്ച ഭാഗ്യവാനെ കണ്ടെത്തി. കേരള സർക്കാരിന്‍റെ പൂജാ ബംമ്പര്‍ അടിച്ചത് കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനമായി ദിനേശിന് ലഭിച്ചത്. കൊല്ലത്തെ ജയകുമാര്‍ ലോട്ടറീസില്‍ നിന്ന് എടുത്ത പത്ത് ടിക്കറ്റുകളില്‍ ഒന്നിനാണ് ഒന്നാം സമ്മാനം.
ജയകുമാര്‍ ലോട്ടറി സെന്‍ററില്‍ നിന്നാണ് ദിനേശ് കുമാര്‍ ലോട്ടറി എടുത്തത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഇന്നലെ രണ്ടോടെയാണ് നറുക്കെടുപ്പ് നടന്നത്.
നാല്‍പത്തി അഞ്ച് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ പൂജാ ബമ്പറിന്‍റേതായി അച്ചടിച്ചത്. ഇതില്‍ 39,56,454 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.
പൂജാ ബമ്പറിന്‍റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. അഞ്ചാം സമ്മാനമായി ലഭിക്കുന്നത് രണ്ടു ലക്ഷം രൂപയാണ്(അഞ്ചു പരമ്പരകള്‍ക്ക്). കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഉണ്ട്.
Join Our Whats App group
Post A Comment: