കോന്നി: വീടിനുള്ളിൽ അതിക്രമിച്ചു കയറി ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കോട്ടയം ഏറ്റുമാനൂര്‍ കാണക്കാരി പറമ്പാട്ട് എബിന്‍ മോഹനെയാണ് (സനോജ്, 37) അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യ-മയക്കുമരുന്നുകള്‍ക്ക് അടിമയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഞായറാഴ്ച രാത്രി 8.30നാണ് സംഭവം. വീട്ടമ്മയുടെ വായ്ക്കുള്ളില്‍ മുറിവ് ഉണ്ടാവുകയും ഒരു പല്ല് നഷ്ടമാകുകയും ചെയ്തു. കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത കോന്നി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
കോന്നിയിലെ മാരുതി ഷോറൂമില്‍ സ്പ്രേ പെയിന്‍ററായി ജോലി ചെയ്തുവരികയാണ് എബിന്‍ മോഹനെന്നു പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Join Our Whats App group
Post A Comment: