ഇടുക്കി: പീരുമേട്ടിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ജർമൻ സ്വദേശിക്ക് ഗുരുതര പരുക്ക്. ബുധനാഴ്ച്ച വൈകിട്ട് അഞ്ചരയോടെ സലഫി മസ്ജിദിനു സമീപത്തായിരുന്നു അപകടം. ജര്‍മനി സ്വദേശി ഹാന്‍സി (56)നാണ് പരുക്കേറ്റത്.
എതിരെ വന്ന വാഹനം കണ്ട് വെട്ടിച്ചപ്പോള്‍ ബൈക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇയാളുടെ ഇരു കൈകളും ഒരു കാലും ഒടിഞ്ഞു. ഹാന്‍സിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രുഷ നല്‍കിയ ശേഷം പാലായിലെ ആശുപത്രിയിലേക്ക് മാറ്റി.
രണ്ടു പേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. ഒരാള്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. പീരുമേട് പോലീസും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
Join Our Whats App group
Post A Comment: