ഇടുക്കി: മുറിക്കുന്നതിനിടെ മരം വീഴുന്നത് കണ്ട് ഓടിമാറിയ തൊഴിലാളി തോട്ടിലേക്ക് വീണ് മരിച്ചു. നെടുങ്കണ്ടം പാറത്തോട്ടിലാണ് സംഭവം നടന്നത്. പശ്ചിമബംഗാൾ സ്വദേശിയായ പുഷ്പനാണ് (38) മരിച്ചത്.
ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. മരം മറിഞ്ഞ് വീഴുന്നത് കണ്ട ഇയാള്‍ ഓടി മാറുന്നതിനിടെ കാലുതെന്നി സമീപത്തുള്ള കൈത്തോട്ടിലെ കല്‍ക്കെട്ടില്‍ തലയിടിച്ച് വീഴുകയായിരുന്നു.
ഉടന്‍ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെടുങ്കണ്ടം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
Join Our Whats App group
Post A Comment: