ഇടുക്കി: കട്ടപ്പന നഗരത്തിൽ തായ്‌ലാൻഡ് സ്റ്റൈൽ പെൺവാണിഭം. നഗരത്തിനും ഇരുപതേക്കറിനും മധ്യേയുള്ള വീട് കേന്ദ്രീകരിച്ചാണ് ആഴ്ച്ചകളായി വാണിഭം നടന്നു വന്നിരുന്നത്.
പ്രധാന പാതയിൽ നിന്നും ഉള്ളിലേക്ക് മാറിയുള്ള വീട്ടിലേക്ക് രാത്രി കാലങ്ങളിൽ നിരവധി പേർ വന്നു പോകുന്നത് ശ്രദ്ധയിൽപെട്ടതോടെ പ്രദേശവാസികൾ വിവരം പൊലീസിനെ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിൽ വാണിഭ സംഘത്തെ പൊലീസ് കൈയോടെ പിടികൂടിയെങ്കിലും ആർക്കും പരാതി ഇല്ലാത്തതിനാൽ കേസെടുക്കാതെ വിഷയം ഒതുങ്ങി തീരുകയായിരുന്നു.
ഇതര സംസ്ഥാനക്കാരായ യുവതികളാണ് സംഘത്തിലുള്ളതെന്നാണ് വിവരം. സോഷ്യൽ മീഡിയയിൽ അടക്കം ചിത്രങ്ങളും വിവരങ്ങളും പങ്കുവച്ചാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. ഒന്നിലധികം സ്ത്രീകൾ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്.
തായ്‌ലാൻഡ് മോഡലിൽ ഇഷ്‌ടപ്പെട്ട യുവതികളെ തെരഞ്ഞെടുക്കാനും സംഘം സൗകര്യമൊരുക്കിയിട്ടുണ്ടത്രേ. ഇടപാടുകാരെ തെരഞ്ഞ് യുവതികൾ നഗരത്തിൽ ഇറങ്ങാറുമുണ്ട്. നിരവധി പേർ ഇവിടെ എത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം സംഘത്തിലെ സ്ത്രീകൾ അടക്കം പരാതിപെടാൻ കൂട്ടാക്കിയിട്ടില്ല.
Join Our Whats App group
Post A Comment: