ഇടുക്കി: രണ്ട് നില കെട്ടിടത്തിനു മുകളിൽ നിന്നും വീണ് നിർമാണ തൊഴിലാളി മരിച്ചു. കൊന്നത്തടി മുള്ളരിക്കുടി കൈലാസം അമ്പാട്ട് ബിനോയി വര്‍ക്കി (42)ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. വാത്തിക്കുടി പഞ്ചായത്തിലെ ബഥേലില്‍ സ്കൂളിന്റെ നിര്‍മാണ ജോലിക്ക് എത്തിയതായിരുന്നു ബിനോയ്. കോണ്‍ക്രീറ്റിങ്ങിനായി തലേദിവസം തകര ഷീറ്റുകള്‍ കെട്ടിടത്തിന് മുകളില്‍ എത്തിച്ചിരുന്നു.
ഇതില്‍ ചവിട്ടിയ ബിനോയി രണ്ടു നില കെട്ടിടത്തില്‍ നിന്നും കാല് വഴുതി നിലത്തു വീഴുകയായിരുന്നു എന്നാണ് സൂചന. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബിനോയിയെ ഉടന്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചിരുന്നു.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭാര്യ: സോഫി പൊന്നാമല തെക്കേവയലില്‍ കുടുംബാംഗം. മക്കള്‍: ദിയാമോള്‍, ബിസ്മി.
Join Our Whats App group
Post A Comment: