ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ വീണ്ടും മോഷ്‌ടാവിന്‍റെ വിളയാട്ടം. പട്ടാപ്പകൽ രണ്ട് വീടുകൾ കുത്തിത്തുറന്ന മോഷ്‌ടാവ് എട്ട് പവനോളം സ്വർണം കവർന്നു. കുടുംബാംഗങ്ങള്‍ ജോലിക്ക് പോയ സമയത്താണ് മോഷണം നടന്നത്.
വണ്ടിപ്പെരിയാര്‍ ചുരക്കുളം 59 പുതുവലില്‍ പഴനിയമ്മയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്. സമീപത്തെ പാല്‍ രാജ്-സതി ദമ്പതികളുടെ വീട്ടിലും മോഷണം നടന്നിട്ടുണ്ട്.
ഇവരുടെ വീട്ടിലെ അലമാരികള്‍ തുറന്നിട്ട നിലയിലാണ്. ഇവരുടെ വീട്ടില്‍ ഓര്‍മശക്തി കുറവുള്ള സതിയുടെ പ്രായമായ അമ്മ ഉണ്ടായിരുന്നെങ്കിലും മോഷ്ടാവ് അകത്തു കയറിയത് അറിഞ്ഞില്ല.
ദിവസങ്ങള്‍ക്ക് മുമ്പ് വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവിലില്‍ ചുരക്കുളം എസ്റ്റേറ്റ് ജീവനക്കാരന്‍റെ ക്വാര്‍ട്ടേഴ്‌സിലും പകല്‍ മോഷണം നടന്നിരുന്നു.
Join Our Whats App group
Post A Comment: