ഇടുക്കി: കട്ടപ്പന ഗവ. കോളജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം. കഴിഞ്ഞ ദിവസം നടന്ന കോളജ് ഇലക്ഷനുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഇരുവിഭാഗത്തിലുമുള്ള പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പുറത്തുനിന്നുള്ളവർ കോളജിൽ കയറിയിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്.
Join Our Whats App group
Post A Comment: