തിരുവനന്തപുരം: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിന് 102 വർഷം കഠിന തടവും 1,05000 രൂപ പിഴയും ശിക്ഷ. 62 കാരനായ ഫെലിക്‌സിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്ന് മാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
2020 നവംബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. കുളിക്കാനായി ബന്ധുവിന്‍റെ വീട്ടിലെത്തിയപ്പോഴാണ് പീഡനം നടന്നത്. വേദനകൊണ്ട് കുട്ടി കരഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി. പുറത്ത് പറഞ്ഞാൽ ഉപദ്രവിക്കുമെന്ന് പറഞ്ഞതിനാൽ കടുത്ത വേദന അനുഭവപ്പെട്ടിട്ടും പീഡന വിവരം കുട്ടി പുറത്തു പറഞ്ഞിരുന്നില്ല.
പിന്നീട് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ പ്രതിയെ കുറിച്ച് കുട്ടി മോശമായി സംസാരിക്കുന്നത് കേട്ട കുട്ടിയുടെ അമ്മൂമ്മയാണ് വിവരം മനസിലാക്കുന്നത്. സംശയം തോന്നി കുട്ടിയുടെ സ്വകാര്യ ഭാഗം പരിശോധിച്ച അമ്മൂമ്മ ഇവിടെ ഗുരുതരമായി മുറിവേറ്റതായി കണ്ടെത്തുകയായിരുന്നു.
ഇവർ വിവരം പൊലീസിനെയും ഡോക്ടറെയും അറിയിച്ചു. ക്രൂരമായ പീഡനം നടത്തിയ പ്രതി കൂടിയ ശിക്ഷ തന്നെ അനുഭവിക്കണമെന്ന് കോടതി പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: