മരണാനന്തരം എന്ത് നടക്കുമെന്ന ചോദ്യത്തിന് മനുഷ്യകുലത്തിന്‍റെ ആരംഭത്തോളം പഴക്കമുണ്ട്. മരണാനന്തര ജീവിതത്തെ കുറിച്ച് വിവിധ മതങ്ങൾ പഠിപ്പിക്കുന്നുണ്ട്. എന്നാൽ മരിച്ച് സ്വർഗത്തിലെത്തിയ ശേഷം മടങ്ങിയെത്തിയ ഒരു വയോധികയുണ്ടായിരുന്നു.
2019ൽ കന്‍സാസില്‍ നിന്നുള്ള ഒരു സ്ത്രീയാണ് ഇത്തരം വിചിത്ര വാദവുമായി രംഗത്തെത്തിയത്. അക്കാലത്ത് അത് വലിയ വാർത്താ പ്രധാന്യം നേടുകയും ചെയ്‌തിരുന്നു. 11 മിനിറ്റ് താൻ മരിച്ചുവെന്നും സ്വര്‍ഗം സന്ദര്‍ശിച്ചുവെന്നുമായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ.
2019ൽ 68-ാം വയസിലാണ് ഷാര്‍ലറ്റ് ഹോംസിനെ രക്തസമ്മര്‍ദ്ദം പെട്ടെന്ന് ഉയര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍, അവരുടെ അവസ്ഥ പെട്ടെന്ന് വഷളായി. പിന്നാലെ അവരുടെ ബോധം പോയി. 11 മിനിറ്റ് നേരം അവര്‍ ക്ലിനിക്കലി മരിച്ചു എന്നാണ് പറയുന്നത്.
ഈ സമയത്ത്, താന്‍ സ്വർഗത്തിലേക്ക് ഒരു യാത്ര പോയി എന്നാണ് ഹോംസ് അവകാശപ്പെട്ടത്. അവിടെ താന്‍ മാലാഖമാരെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടിയെന്നും നരകം കാണാനായി എന്നും അവര്‍ പറഞ്ഞു. അതേസമയം തന്നെ തന്‍റെ ചുറ്റുമുള്ള നഴ്‌സുമാരെയും തനിക്ക് കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു എന്നും അവര്‍ പറഞ്ഞിരുന്നു.
ഒപ്പം സ്വര്‍ഗത്തില്‍ ഇതുവരെയും താന്‍ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത മണമുള്ള പൂക്കളുടെ മണം അനുഭവിച്ചു എന്നും സംഗീതം കേട്ടു എന്നും ഹോംസ് അവകാശപ്പെട്ടു.
തന്‍റെ കണ്ണുകള്‍ തുറന്നപ്പോള്‍ താന്‍ എവിടെയായിരുന്നു എന്ന് തനിക്ക് അറിയാന്‍ കഴിഞ്ഞു. അത് സ്വര്‍ഗമായിരുന്നു. അത് തനിക്ക് ഭയമല്ല, പൂര്‍ണമായ സന്തോഷമാണ് നല്‍കിയത്. മരങ്ങളും പുല്ലുകളും എല്ലാം തനിക്ക് കാണാനായി എന്നാണ് അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
മരിച്ചുപോയ കുടുംബാംഗങ്ങളെയും വിശുദ്ധരെയും താന്‍ കണ്ടു. അവരുടെയെല്ലാം ചെറുപ്രായത്തിലെ രൂപമാണ് കണ്ടത്, ആരോഗ്യമുള്ളവരായിരുന്നു.
അച്ഛന്‍, അമ്മ, സഹോദരി എല്ലാവരും തന്‍റെ പിന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. താഴെ നരകം കാണാമായിരുന്നു. ഭയപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്. തന്‍റെ അച്ഛനെന്നോട് പറഞ്ഞത് തിരികെ ഭൂമിയിലേക്ക് പോകൂ എന്നിട്ട് അവിടെയുള്ളവരോട് നന്നായി ജീവിക്കാന്‍ പറയൂ, ഇല്ലെങ്കില്‍ നരകത്തിലാണ് അവര്‍ എത്തുക എന്നാണ് എന്നും ഹോംസ് പറഞ്ഞു.
എന്തായാലും, പിന്നീട് ഹോംസിന് ബോധം വീണ്ടുകിട്ടി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആശുപത്രിയും വിട്ടു. പിന്നീടുള്ള ജീവിതത്തില്‍ എല്ലാവരോടും അവര്‍ ഈ കഥ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 72 -ാമത്തെ വയസിലാണ് അവര്‍ മരിച്ചത്.
Join Our Whats App group
Post A Comment: