ഇടുക്കി: നെടുങ്കണ്ടം ചെമ്മണ്ണാറിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കുട്ടിയുടെ അമ്മ ചെമ്മണ്ണാർ പുത്തൻപുരയ്ക്കൽ ചിഞ്ചു (24), ചിഞ്ചുവിന്‍റെ മാതാപിതാക്കളായ ഫിലോമിന (64), ശലോമോൻ (64) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഓഗസ്റ്റ് 16നായിരുന്നു സംഭവം നടന്നത്. കുട്ടി കരഞ്ഞപ്പോൾ കുട്ടിയുടെ അമ്മ എടുത്ത് എറിഞ്ഞതാണ് കുട്ടിയുടെ മരണ കാരണമെന്നാണ് കണ്ടെത്തൽ. പ്രസവത്തിനായി സ്വന്തം വീട്ടിലെത്തിയതായിരുന്നു ചിഞ്ചു. ഈട്ടിത്തോപ്പ് ഇളംപുരയിടത്തിൽ സിജോയാണ് ചിഞ്ചുവിന്‍റെ ഭർത്താവ്. ഇവരുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
ചിഞ്ചുവും കുഞ്ഞും അമ്മ ഫിലോമിനയും ഒരു മുറിയിലാണ് കിടന്നിരുന്നത്. സംഭവം ദിവസം പുലർച്ചെ ഫിലോമിനയെയും കുഞ്ഞിനെയും കാണാനില്ലെന്ന് മുത്തച്ഛനായ ശലോമോനാണ് നാട്ടുകാരെ വിവരം അറിയിച്ചത്.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ പുരയിടത്തിൽ നിന്നും കുഞ്ഞിന്‍റെ മൃതദേഹവും അബോധാവസ്ഥയിൽ ഫിലോമിനയെയും കണ്ടെത്തിയത്. മുൻപ് മരിച്ചു പോയ അയൽവാസി വിളിച്ചതിനെ തുടർന്ന് കുഞ്ഞുമായി ഇറങ്ങിപ്പോയതാണെന്നതാണ് ഫിലോമിന പറഞ്ഞത്. ഫിലോമിനക്ക് മാനസിക ആസ്വസ്ഥ്യമുണ്ടെന്ന് ഭർത്താവ് പറഞ്ഞതിനെ തുടർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാക്കി.
പോസ്റ്റുമോർട്ടത്തിൽ കുഞ്ഞ് മരിച്ചത് തലക്കേറ്റ പരുക്കിനെ തുടർന്നാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ചിഞ്ചുവിനെ ചോദ്യം ചെയ്തെങ്കിലും കാര്യമായ തൊളിവൊന്നും കിട്ടിയില്ല. സംശയം തോന്നിയ പൊലീസ് ഫിലോമിനയെ കോലഞ്ചേരിയിൽ നിന്നും ഡിസ്ചർജ്ജ് ചെയ്ത് കോട്ടയം മോഡിക്കൽ കോളജിൽ പരിശോധനക്ക് വിധേയമാക്കി.
ഇതിൽ മാനസിക ആസ്വാസ്ഥമില്ലെന്ന് കണ്ടെത്തി. തുടർന്ന് മൂവരെയും പല തവണ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. സംഭവം ദിവസം രാത്രികുഞ്ഞ് വിശന്നു കരഞ്ഞപ്പോൾ കുപ്പിപ്പാൽ എടുക്കാനായി ഫിലോമിന അടുക്കളയിലേക്ക് പോയി.
കരച്ചിൽ കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ എടുത്ത് ചുമരിലേക്ക് എറിയുകയായിരുന്നു കുഞ്ഞിന് അനക്കമില്ലെന്ന് മനസിലായതിനെ തുടർന്ന് ഫിലോമിന ഭർത്താവും ചേർന്നാണ് ഇത്തരത്തിലൊരു കഥ മെനഞ്ഞത്. ഉടുമ്പൻചോല പൊലീസിന്‍റെ നിരന്തരമായ ചോദ്യം ചെയ്യലിനെ തുടർന്നാണ് മൂവരും കുറ്റം സമ്മതിച്ചത്.
സ്പെഷ്യൽ സ്ക്കൂളിൽ പഠിച്ചിരുന്ന ചിഞ്ചുവിനെ വിവാഹം ജീവിതത്തിലേക്ക് വിടരുതെന്ന് അധ്യാപകരും ഡോക്ടർമാരും നിർദ്ദേശിച്ചിരുന്നതാണ്. ഇത് അവഗണിച്ചാണ് കല്യാണം നടത്തിയത്. അറസ്റ്റിലായ മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Join Our Whats App group
Post A Comment: