ഇടുക്കി: രാത്രിയിൽ കൂട്ടു കിടക്കാൻ വന്ന കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
ചീന്തലാര്‍ പുതുക്കട രണ്ടാം ഡിവിഷന്‍ എസ്റ്റേറ്റു ലയത്തില്‍ സുബിനെ (32) യാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന പ്രതി അന്തിക്കൂട്ടിന് വന്ന കൗമാരക്കാനെ പീഡിപ്പിക്കുകയായിരുന്നു. 2022 ലാണ് സംഭവം.
സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിവരം പുറത്തായത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയിലാണ് സുബിന്‍ അറസ്റ്റിലായത്. പ്രതിയെ കോടതി റിമാന്‍ഡു ചെയ്തു.
Join Our Whats App group
Post A Comment: