ചെന്നൈ: അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചതിനു പിന്നാലെ തമിഴ്‌നാട്ടിൽ വിവിധ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തെ തുടര്‍ന്ന് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളെജുകളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളത്തെ അവധി ബാധകമാണ്.
ഒക്ടോബര്‍ 14 നും 17 നും ഇടയില്‍ തമിഴ്നാട്ടിലെ വടക്കന്‍ തീരദേശ ജില്ലകളില്‍ 40 സെന്‍റീമീറ്റര്‍ വരെ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഒരു ദിവസം 20 സെന്‍റീമീറ്റര്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്, ഇത് പല പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടിന് കാരണമാകും.
ദുരന്തങ്ങള്‍ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയെയും (എന്‍ഡിആര്‍എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയെയും (എസ്ഡിആര്‍എഫ്) സജ്ജമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
താഴ്ന്ന പ്രദേശങ്ങളില്‍ ബോട്ടുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള അധിക നടപടികളോടെ ടീമുകളെ ദുര്‍ബല പ്രദേശങ്ങളിലേക്ക് മുന്‍കൂട്ടി അയയ്ക്കും. ദുരിതബാധിത ജില്ലകളിലെത്താന്‍ മോണിറ്ററിങ് ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Join Our Whats App group
Post A Comment: