www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തരം താഴ്‌ത്തലിൽ ഉപ്പുതറ സർക്കാർ ആശുപത്രി; വീണ്ടും അവഗണ പേറി ഹൈറേഞ്ച് മേഖല

Share it:



ഇടുക്കി: അടിസ്ഥാന സൗകര്യങ്ങളിൽ അടക്കം അവഗണനയുടെ ഭാണ്ഡം പേറുന്ന ഹൈറേഞ്ച് മേഖലയ്ക്ക് ഇരുട്ടടി നൽകികൊണ്ട് ഭരണകൂടം. നൂറുകണക്കിനു സാധാരണക്കാർ ആശ്രയിക്കുന്ന ഉപ്പുതറ സർക്കാർ ആശുപത്രിയെ തരം താഴ്ത്തിക്കൊണ്ടാണ് ഇപ്പോൾ വീണ്ടും ഹൈറേഞ്ച് മേഖലയോടുള്ള ഭരണകൂടത്തിന്‍റെ അവഗണന പുറത്തു വരുന്നത്.

പശുപ്പാറ ബ്ലോക്ക് ഡിവിഷനു കീഴിലുള്ള ആശുപത്രിയെ തരം താഴ്‌ത്തിയതിലൂടെ ഇവിടുള്ള പ്രധാന തസ്‌തികകൾ കുറയും. തോട്ടം മേഖലയടക്കം ഉൾപ്പെടുന്ന ഉപ്പുതറ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ഉപ്പുതറയിലെ സർക്കാർ ആശുപത്രി. 

അടിസ്ഥാന സൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ഇവിടെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യം വ്യാപകമാകുന്നതിനിടെയാണ് വീണ്ടും അവഗണന പേറുന്നത്. ഉപ്പുതറ, അയ്യപ്പൻകോവിൽ പഞ്ചായത്ത് നിവാസികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ആശ്രയിക്കാൻ ആശുപത്രി ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ്. 

ആലടയിൽ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടെ ഡോക്‌ടർമാരുടെ അഭാവത്തെ തുടർന്ന് പലപ്പോഴും ചികിത്സ മുടങ്ങുന്നത് പതിവാണ്. 

മേഖലയിൽ അത്യാഹിത വിഭാഗ ചികിത്സ ആവശ്യമായി വരുമ്പോൾ കിലോമീറ്ററുകൾ താണ്ടി കട്ടപ്പനയെയോ, മുണ്ടക്കയത്തെയോ ആശ്രയിക്കേണ്ടി വരികയാണ് പതിവ്. നല്ലൊരു റോഡ് പോലുമില്ലാത്ത തോട്ടം മേഖലകളിൽ നിന്നും വിദൂര സ്ഥലങ്ങളിലെത്തുമ്പോൾ രോഗികളുടെ ആരോഗ്യ നില തന്നെ അപകടത്തിലാകും. 

ഇതെല്ലാം മുന്നിൽ കണ്ട് ഉപ്പുതറ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്ന ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഇടതുപക്ഷം അധികാരത്തിലെത്തിയതിനു ശേഷം ഹൈറേഞ്ച് മേഖലയോട് കാട്ടുന്ന അവഗണന ആതുര സേവന രംഗത്തോടും തുടരുകയാണ്.  

പദവി നഷ്ടമായതിൽ ഉത്തരവാദിത്വമുള്ള ബ്ലോക്ക് പഞ്ചായത്ത്,  ശുപാർശ നൽകുകയോ  ചർച്ചകൾ നടത്തുകയോ ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചിട്ടുണ്ട്. ഇതോടെ ആരോഗ്യവകുപ്പിന്‍റെ തീരുമാനപ്രകാരം സിവിൽ സർജൻ ഹെൽത്ത് സൂപ്പർവൈസർ, ലേഡി ഹെൽത്ത് സൂപ്പർവൈസർ തുടങ്ങിയ തസ്തികകളെല്ലാം ആരോഗ്യവകുപ്പ് ആശുപത്രിയിൽ നിർത്തലാക്കി.

സമീപ പഞ്ചായത്തുകളിൽ ആതുര സേവന രംഗത്ത് മുന്നേറ്റം നടത്തുമ്പോൾ ഉപ്പുതറ, അയ്യപ്പൻകോവിൽ പഞ്ചായത്തുകൾ മേഖലയിൽ ഏറെ പിന്നിലാണെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

Idukki

Post A Comment: