ഇടുക്കി: അപ്പനില്ലാത്ത തക്കം നോക്കി അർധ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ കയറി പിടിച്ച 33 കാരൻ അറസ്റ്റിൽ. ഏലപ്പാറ ലക്ഷം വീട് കോളനിയിൽ ആനാത്ത് കുഴിയിൽ വിനീതാണ് അറസ്റ്റിലായത്.
ഞായറാഴ്ച്ച രാത്രി ഒന്നോടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ പിതാവ് വീട്ടിലില്ലെന്ന് മനസിലാക്കിയ വിനീത് രാത്രി വീടിനുള്ളിൽ അതിക്രമിച്ചു കയറുകയായിരുന്നു.
ഈ സമയത്ത് പെൺകുട്ടിയുടെ മാതാവും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ഇയാൾ കയറി പിടിച്ചതോടെ കുട്ടി നിലവിളിച്ചു. വീട്ടുകാർ ഉണർന്നെണീറ്റപ്പോൾ പ്രതി ഇരുട്ടിലേക്ക് ഓടി മറഞ്ഞു.
പിന്നീട് പെൺകുട്ടിയും വീട്ടുകാരും നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഏലപ്പാറയിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Join Our Whats App group
Post A Comment: