ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് സ്വർണം കവർന്ന തസ്‌കരൻ പിടിയിൽ. അരണക്കല്‍ എ.കെ.ജി കോളനി മഠത്തില്‍പറമ്പില്‍ മുരുക (46)നെയാണ് വണ്ടിപ്പെരിയാർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം അരണക്കല്‍ പുതുവലില്‍ പഴനിയമ്മയുടെ വീട്ടില്‍ നിന്നും ഇയാൾ സ്വർണം മോഷ്‌ടിച്ചിരുന്നു. സമീപത്തെ വീട്ടിലും മോഷണ ശ്രമം നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. മോഷ്ടിച്ച നാലര പവന്‍ സ്വര്‍ണം ഇയാളില്‍ നിന്ന് കണ്ടെടുത്തു.
ചെങ്കര കൊളുന്തു പുര ഭാഗത്തു നിന്നാണ് ഇയാളെ വണ്ടിപെരിയാര്‍ പൊലിസ് പിടികൂടിയത്. തുടര്‍ന്ന് പീരുമേട് കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍റ് ചെയ്തു.
വണ്ടിപ്പെരിയാർ മേഖലയിൽ അടുത്തിടെയായി മോഷണം പെരുകി വരുകയാണ്. പട്ടാപ്പകൽ പോലും വീട് കുത്തിത്തുറന്ന് മോഷണം ആരംഭിച്ചതോടെ ജനങ്ങളും പരിഭ്രാന്തിയിലായിരുന്നു. പ്രതി കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
Join Our Whats App group
Post A Comment: