വാഗമൺ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി. മൂലമറ്റം വാഗമൺ റൂട്ടിൽ ഡിസി കോളജിനു സമീപത്ത് വെള്ളിയാഴ്ച്ച രാവിലെയായിരുന്നു സംഭവം.
മൂലമറ്റത്തു നിന്നും പുറപ്പെട്ട ബസ് കോളജിനു സമീപത്തെ കുത്ത് കയറ്റം കയറുന്നതിനിടെ വാഹനത്തിന്‍റെ എഞ്ചിൻ ഭാഗത്തു നിന്നും വൻ തോതിൽ പുക ഉയരുകയായിരുന്നു.
വാഹനത്തിനു തീ പിടിച്ചെന്നു കരുതി യാത്രികർ നിലവിളിച്ചു. ഡ്രൈവർ വാഹനം നിർത്തിയതോടെ യാത്രികർ ചാടിയിറങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ ബസിന്‍റെ ഫാന്‍ ബെല്‍റ്റ് പൊട്ടിയെന്നും ഓവർ ഹീറ്റിനെ തുടർന്ന് പുക ഉയർന്നതാണെന്നും കണ്ടെത്തി.
വലിയ കൊക്കകളും കുത്തിറക്കവുമുള്ള റൂട്ടിൽ സർവീസ് നടത്തുന്ന മിക്ക ബസുകളും കാലപ്പഴക്കം ചെന്നവയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.
Join Our Whats App group
Post A Comment: