തിരുവനന്തപുരം: മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് നാളെ. 70 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയിരിക്കുന്നത്.
തിങ്കളാഴ്ച വൈകുന്നേരം നാലുവരെയുള്ള കണക്കനുസരിച്ച് 69,70,438 ടിക്കറ്റുകള്‍ വിറ്റുപോയി. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍.
സബ് ഓഫീസുകളിലേതുള്‍പ്പെടെ 12,78,720 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9,21,350 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8,44,390 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.
ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ഖി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പൂജാ ബംപറിന്‍റെ പ്രകാശനവും തിരുവോണം ബംപറിന്‍റെ നറുക്കെടുപ്പും നടത്തും.
Join Our Whats App group

Post A Comment: