ചെന്നൈ: ഇന്നലെ മുതൽ തുടരുന്ന കനത്ത മഴയിൽ തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്തിന്‍റെ ചെന്നൈയിലെ വീടിനു ചുറ്റും വെള്ളക്കെട്ട്. പോയസ് ഗാര്‍ഡനിലെ നടന്‍റെ ആഡംബര വില്ലയ്ക്ക് ചുറ്റുമാണ് വെള്ളം കയറിയത്. മഴ കനത്തതോടെ നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകര്‍ന്നതാണ് വെള്ളം ഉയരാന്‍ കാരണമായത്.
ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രജനീകാന്തിന്‍റെ വീടിന് ചുറ്റുമുള്ള വെള്ളം പമ്പ് ചെയ്ത് കളയാനുള്ള നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷുമുണ്ടായ മൈക്കൗണ്ട് ചുഴലിക്കാറ്റിന്‍റെ സമയത്തും രജനീകാന്തിന്‍റെ വീടിന് ചുറ്റും വെള്ളം ഉയര്‍ന്നിരുന്നു.
ചൊവ്വാഴ്ച മുതലാണ് നഗരത്തില്‍ മഴ കനത്തത്. ഇതേതുടര്‍ന്ന് ചെന്നൈയിലും പരിസര ജില്ലകളിലും വെള്ളപ്പൊക്കവും ഗതാഗത തടസവും രൂക്ഷമാണ്.
കനത്ത മഴ തുടരുമെന്ന് പശ്ചാത്തലത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കും അവധി നല്‍കി. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി.
അടുത്ത രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലും കനത്ത മഴയാണ്. ജാഗ്രതയുടെ ഭാഗമായി പല വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
#Rains @rajinikanth
— Thamaraikani (@kani_twitz24) October 15, 2024
நடிகர் ரஜினிகாந்த் இல்லத்தை சூழ்ந்த மழைநீர்
போயஸ் கார்டன் முழுவதும் பல்வேறு தெருக்களில் மழைநீர் சூழ்ந்துள்ளது@vinishsaravana @Vel_Vedha pic.twitter.com/qq3osSsAjQ
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: