ഇടുക്കി: കപ്പ ബിരിയാണിയിൽ ജീവനുള്ള പുഴുക്കളെ വിളമ്പി വിവാദത്തിലായ കട്ടപ്പനയിലെ ഹോട്ടലിൽ വീണ്ടും മോശം ഭക്ഷണം. ഇടുക്കി കവലയിലെ മഹാരാജാ ഹോട്ടലിലാണ് ഭക്ഷണത്തിൽ പാറ്റയുടെ അവശിഷ്ടം കണ്ടെത്തിയെന്ന് ആക്ഷേപം ഉയർന്നിരിക്കുന്നത്.
ഇതോടെ ഹോട്ടൽ നഗരസഭ അടപ്പിച്ചു. കഴിഞ്ഞ ഒക്‌ടോബറിൽ ഹോട്ടലിൽ നിന്നും കപ്പ ബിരിയാണി കഴിച്ചവർ ഇതിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയിരുന്നു. തുടർന്ന് നഗരസഭയിൽ പരാതിയും നൽകിയെങ്കിലും ആരോഗ്യ വിഭാഗം എത്തുന്നതിനു മുമ്പേ ഹോട്ടലുകൾ മോശം ഭക്ഷണം നശിപ്പിച്ചു.
ഇതോടെ ചെറിയ പെറ്റി നൽകി ആരോഗ്യ വിഭാഗം തടിയൂരി. ഇതിനു പിന്നാലെയാണ് ഇവിടെ നിന്നും ഭക്ഷണം വാങ്ങിയവർക്ക് പാറ്റയുടെ അവശിഷ്ടം ലഭിച്ചത്.
ഇതോടെ നഗരസഭ വീണ്ടും ഹോട്ടൽ അടപ്പിച്ചിരിക്കുകയാണ്. മുമ്പും ഇതേ ഹോട്ടലിൽ സമാനമായ രീതിയിൽ മോഷം ഭക്ഷണം കണ്ടെത്തിയിട്ടുണ്ട്. നിരവധി തവണ മോശം ഭക്ഷണം നൽകി വിവാദത്തിലായിട്ടും ഹോട്ടൽ വീണ്ടും വീണ്ടും തുറന്ന് പ്രവർത്തിക്കുന്നത് ഉത്തരവാദിത്വപ്പെട്ടവരുടെ അനാസ്ഥ കാരണമാണെന്ന ആക്ഷേപവും ശക്തമാണ്.
പലപ്പോഴും ചെറിയ പെറ്റി മാത്രമാണ് ഇത്തരം കേസുകളിൽ ചാർജ് ചെയ്യുന്നത്. ഇതിനാൽ തന്നെ ഇത് ഹോട്ടൽ ഉടമകൾ അത്ര കാര്യമാക്കാറില്ലെന്നതാണ് വാസ്തവം.
Join Our Whats App group
Post A Comment: