ബംഗളൂരു: പന്തയം ജയിക്കാൻ അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളം തൊടാതെ ഉള്ളിലാക്കിയ 21 കാരൻ മരിച്ചു. കർണാടകത്തിലെ കോലാറിലാണ് സംഭവം നടന്നത്. മുൾബാഗ് താലൂക്കിൽ പൂജരഹള്ളി ഗ്രാമത്തിൽ കാർത്തിക് എന്ന യുവാവാണ് മരിച്ചത്.
കുഞ്ഞു പിറന്ന് എട്ടാം ദിവസമാണ് യുവാവിന്‍റെ മരണം. സുഹൃത്തുക്കൾ അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളം തൊടാതെ കഴിക്കുന്നവർക്ക് 10,000 രൂപ വാഗ്ദാനം ചെയ്‌തു. കാർത്തിക് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.
നിന്ന നിപ്പിൽ കാർത്തിക്ക് അഞ്ച് ബോട്ടിൽ മദ്യം അകത്താക്കി. എന്നാൽ മദ്യം ഉള്ളിൽ ചെന്നതിനു പിന്നാലെ തന്നെ ഇയാൾക്ക് അസ്വസ്ഥത തുടങ്ങി. വൈകാതെ കുഴഞ്ഞുവീണു. സുഹൃത്തുക്കൾ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു വർഷം മുമ്പ് വിവാഹിതനായ കാർത്തിക്കിന് എട്ട് ദിവസം മുമ്പാണ് കുഞ്ഞ് ജനിച്ചത്. പ്രസവാനന്തര ചടങ്ങുകൾക്കായി ഭാര്യാ വീട്ടിലേക്ക് പോകും മുമ്പായിരുന്നു മദ്യപിച്ചതും വാതുവച്ചതും.
Join Our Whats App group
Post A Comment: